Business

വിമാന കമ്പനികള്‍ വന്‍ തോതില്‍ നിരക്ക് വെട്ടിക്കുറച്ചു

കരിപ്പൂര്‍ : വിമാന കമ്പനികള്‍ വന്‍ തോതില്‍ നിരക്ക് വെട്ടിക്കുറച്ചു. വിമാന ഇന്ധനമായ എടിഎഫിന്റെ വിലയിടിവ് നേട്ടമാക്കാനൊരുങ്ങിയിരിക്കുകയാണ് വിമാന കമ്പനികള്‍. മുന്‍ വര്‍ഷത്തേക്കാള്‍ 26 ശതമാനം വരെയാണ് വിമാന ഇന്ധനത്തിന് വില കുറഞ്ഞിരിക്കുന്നത്.

മുന്‍ വര്‍ഷത്തേക്കാള്‍ 25 ശതമാനം വരെ കുറഞ്ഞ നിരാക്കായിരിക്കും ഈ വര്‍ഷം കമ്പനികള്‍ ഈടാക്കുക. മിക്ക വിമാന കമ്പനികളും നിരക്കുകള്‍ വന്‍ തോതില്‍ വെട്ടിക്കുറച്ചു. ഇപ്പോള്‍ ഒരു ലിറ്റര്‍ എടിഎഫിന് 44.3 രൂപയാണ് വില. മുന്‍വര്‍ഷം ഇത് 59.9 രൂപയായിരുന്നു.

ഡല്‍ഹി, മുംബൈ സെക്ടറില്‍ 3858 രൂപയാണ് മുന്‍കൂട്ടിയുള്ള ബുക്കിംഗിന് വിമാനക്കമ്പനികള്‍ ഓഫര്‍ നല്‍കുന്നത്. മുന്‍വര്‍ഷം ഇത് 6000 രുപയായിരുന്നു. 7000 രൂപയുണ്ടായിരുന്ന ഡല്‍ഹി-കൊല്‍ക്കത്ത ടിക്കറ്റിന് 5311 രൂപയാക്കി.

shortlink

Post Your Comments


Back to top button