ന്യൂഡല്‍ഹി : ഡല്‍ഹി സര്‍ക്കാര്‍ മലിനീകരണതോത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഏര്‍പ്പെടുത്തിയ ഗതാഗതപരിഷ്‌കരണങ്ങള്‍ വിജയം കാണുന്നു. പരിഷ്‌ക്കാരം ആരംഭിച്ച് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ തന്നെ അന്തരീക്ഷ മലിനീകരണം 25ശതമാനത്തിലധികം കുറവാണ് രേഖപ്പെടുത്തിയത്.
പദ്ധതി രണ്ട് ദിവസം പിന്നിടുമ്പോള്‍ 500 താഴെ മാത്രം നിയമലംഘനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ മാത്രം ഡല്‍ഹി നഗരത്തിലെ വായുമലിനീകരണത്തില്‍ 20 ശതമാനത്തിലധികം കുറവ് രേഖപ്പെടുത്തി. പദ്ധതി ഫലപ്രദമായി മുന്നോട്ട് പോയാല്‍ മലിനീകരണതോത് ഇനിയും കുറയുമെന്നാണ് പഠനറിപ്പോര്‍ട്ട്.
പരീക്ഷടിസ്ഥാനത്തില്‍ നടപ്പിലാക്കിയ പദ്ധതി പതിനഞ്ചാം തീയതി അവസാനിക്കും. വിലയിരുത്തലുകള്‍ക്ക് ശേഷമായിരിക്കും പദ്ധതിയുടെ തുടര്‍ച്ചയെ സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകുക. ആദ്യ ദിവസം തന്നെ ജനങ്ങളുടെ ഭാഗത്ത് നിന്ന് വലിയ പിന്തുണയാണ് പദ്ധതിക്കുണ്ടായിരുന്നത്.
Post Your Comments