ന്യൂഡല്‍ഹി : തീവ്രവാദ ആക്രമണ ഭീഷണിയെ തുടര്‍ന്ന് ഡല്‍ഹിയില്‍ ജാഗ്രതാ നിര്‍ദേശം. രണ്ട് ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികള്‍ ഡല്‍ഹിയിലേയ്ക്ക് കടന്നതായി സൂചന.
പത്താന്‍കോട്ട് മോഡല്‍ ആക്രമണമാണ് ലക്ഷ്യമെന്നും രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു. ഇതേതുടര്‍ന്നാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താനായി ഡല്‍ഹി പോലീസ് മേധാവി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്.
Post Your Comments