ന്യൂഡല്‍ഹി : പഞ്ചാബിലെ പത്താന്‍കോട്ടിലെ വ്യോമസേനാ താവളത്തില്‍ നടന്ന ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരില്‍ കോമണ്‍വെല്‍ത്ത് സ്വര്‍ണ്ണമെഡല്‍ ജേതാവും. ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസ് ചാമ്പ്യന്‍ ഷൂട്ടിംഗ് ചാമ്പ്യന്‍ സുബേദാര്‍ മേജര്‍ ഫത്തേസിംഗാണ് (51) മരിച്ചത്.
1995 ല്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഷൂട്ടിംഗില്‍ സ്വര്‍ണവും വെള്ളിയും ഫത്തേസിംഗ് കരസ്ഥമാക്കിയിരുന്നു. ഫത്തേസിംഗ് സുബെദാര്‍ മേജറായി ദോഗ്ര റെജിമെന്റില്‍ നിന്നും 2009 ല്‍ വിരമിച്ചിരുന്നു. എന്നാല്‍ അദ്ദേഹം രാജ്യസേവനത്തിനായി വീണ്ടും സുരക്ഷാ സേനയില്‍ ചേരുകയായിരുന്നു. പത്താന്‍കോട്ട് രണ്ടു വര്‍ഷം മുമ്പാണ് നിയമനം ലഭിച്ചത്. ഡിഫന്‍സ് സെക്യൂരിറ്റി കോറിന്റെ ഭാഗമായ ദോഗ്രാ റെജിമെന്റനൊപ്പമാണ് സിംഗ് സേവനമനുഷ്ടിച്ചിരുന്നത്.
ദേശീയ റൈഫിള്‍ അസോസിയോഷന്‍ അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് പത്രക്കുറിപ്പിറക്കി. മാതൃരാജ്യത്തിനായി പോരാടിയാണ് സുബേദാര്‍ വിടവാങ്ങിയത്. രാജ്യത്തിന്റെ പ്രിയപുത്രനെയും ഒരു വിദഗ്ദ ഷൂട്ടറെയും നഷ്ടപ്പെട്ടു. മഹാനായ സൈനിനികന് സര്‍വ്വശക്തനായ ദൈവം സമാധാനം നല്‍കട്ടെയെന്നും സംഘടന അനുശോചന കുറിപ്പില്‍ അറിയിക്കുന്നു. പത്താന്‍കോട്ട് തീവ്രവാദി ആക്രമണത്തില്‍ മൂന്ന് സൈനികരാണ് കൊല്ലപ്പെട്ടത്. ആക്രമണം അഴിച്ചു വിട്ട അഞ്ച് തീവ്രവാദികളെയും സൈന്യം വധിച്ചിരുന്നു.
Post Your Comments