India

ബ്രിട്ടന്‍ സാക്ഷരത നേടിയത് ഇന്ത്യയുടെ വിദ്യാഭ്യാസ രീതി മോഷ്ടിച്ചെന്ന് മോഹന്‍ ഭഗവത്

ഇന്‍ഡോര്‍: ഇന്ത്യയുടെ പൈതൃക വിദ്യാഭ്യാസത്തിന്റെ വില ബ്രിട്ടീഷുകാര്‍ നശിപ്പിച്ചുവെന്ന് ആരോപിച്ചു ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത് . ബ്രിട്ടീഷുകാര്‍ ഇപ്രകാരം ചെയ്തത് കോളനിവല്‍ക്കരണത്തിന്റെ സമയത്ത് തങ്ങളുടെ വിദ്യാഭ്യാസ രീതി വളര്‍ത്തുന്നതിന്റെ ഭാഗമായാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.വിശ്വ സംഘ് ഷിവറിന്റെ സമാപന സമ്മേളനത്തില്‍ പ്രസംഗിക്കവെയാണ് ഭഗവത് ബ്രിട്ടീഷുകാര്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ നടത്തിയത് .

ബിട്ടീഷുകാര്‍ തകര്‍ത്തത് നമ്മുടെ പാരമ്പര്യ വിദ്യാഭ്യാസ രീതിയെയാണ്. ഇതുവഴി ബ്രിട്ടീഷുകാര്‍ ലക്ഷ്യമിട്ടത് ഇന്ത്യക്കാരെ മാനസികമായി തകര്‍ക്കുകയെന്നതായിരുന്നു. എന്നാല്‍ ബ്രിട്ടീഷുകാര്‍ ഈ രീതി അവരുടെ രാജ്യത്തേയ്ക്ക് കൊണ്ടുപോയി. എന്നിട്ട് അതിനെ അവരുടെ വിദ്യാഭ്യാസ രീതിയാക്കി ബ്രിട്ടണില്‍ പ്രാവര്‍ത്തികമാക്കുകയായിരുന്നു.

ഇന്ത്യയിലെ 70 ശതമാനം ജനങ്ങളും ബ്രിട്ടീഷുകാര്‍ എത്തുന്നതിന് മുമ്പ് വിദ്യാസമ്പന്നരായിരുന്നു. ബിട്ടണിലെ ജനസംഖ്യയുടെ 17 ശതമാനം മാത്രമാണ് ഈ അവസരത്തില്‍ വിദ്യാസമ്പന്നരായിരുന്നത്. ഇന്ത്യയുടെ വിദ്യാഭ്യാസ രീതിയെ പിന്നീട് മുതലെടുത്ത ബ്രിട്ടീഷുകാര്‍ 70 ശതമാനം സാക്ഷരത നേടിയെന്നും അദ്ദേഹം ആരോപിച്ചു.
.

shortlink

Related Articles

Post Your Comments

Related Articles


Back to top button