ന്യൂഡല്‍ഹി : ഡല്‍ഹി റെയില്‍വെ സ്റ്റേഷനില്‍ ബോംബ് ഭീഷണി. ഡല്‍ഹി-ലക്‌നൗ ട്രെയിന്‍ ബോംബ് സ്‌ഫോനത്തില്‍ തകര്‍ക്കുമെന്നായിരുന്നു ഭീഷണി. ഈ മെയിലിലൂടെയാണ് ഭീഷണി സന്ദേശമെത്തിയത്. ഇതേ തുടര്‍ന്ന് ട്രെയിന്‍ ഗാസിയാബാദ് സ്റ്റേഷനില്‍ പിടിച്ചിട്ടു.
ബോംബ് സ്‌ക്വാഡും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. യാത്രക്കാരെയെല്ലാം പുറത്തിറക്കിയായിരുന്നു പരിശോധന. ട്രെയിന്‍ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. മുംബൈ തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് ബോംബ് ഭീഷണിയെ സംബന്ധിച്ച വിവരം കൈമാറിയത്.
ഞായറാഴ്ച രാവിലെ 6.23 ന് ഈ വിവരം ഡല്‍ഹി പോലീസ് റെയില്‍വെ അധികൃതരെ അറിയിച്ചു. ഈ സമയം ട്രെയിന്‍ ഡല്‍ഹി റെയില്‍വെ സ്റ്റേഷനില്‍ നിന്നും പുറപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് ഗാസിയാബാദ് സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തി പരിശോധന നടത്തിയത്.
Post Your Comments