Kerala

കൊടിക്കുന്നില്‍ സുരേഷ് എം.പിക്ക് നേരെ ആക്രമണം

തിരുവനന്തപുരം: കൊടിക്കുന്നില്‍ സുരേഷ് എം.പിയെ ആക്രമിച്ചതിന് രണ്ട് പേര്‍ അറസ്റ്റില്‍. വസ്തു തര്‍ക്കവുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കുന്നതിനിടെയാണ് ആക്രമണമേറ്റത്.

ഞായറാഴ്ച ഉച്ചയ്ക്ക് മ്യൂസിയത്തിനടുത്തുവെച്ചാണ് സംഭവം. എം.പിക്ക് കല്ലുകൊണ്ടുള്ള ഇടിയേല്‍ക്കുകയായിരുന്നു. പരിക്കേറ്റ എം.പിയെ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എം.പിയെ ആക്രമിച്ചവരെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം അറസ്റ്റ് ചെയ്യപ്പെട്ട അശോകന്‍ നിരപരാധിയാണെന്ന് പറഞ്ഞ് സി.പി.എം മ്യൂസിയം പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. അശോകനെ വിട്ടുകിട്ടണമെന്ന് അവര്‍ ആവശ്യപ്പെട്ടു. എം.പി ആക്രമിക്കപ്പെട്ടെന്ന വാര്‍ത്ത പൊലീസ് കെട്ടിച്ചമച്ചതാണെന്നും സി.പി.എം ആരോപിച്ചു.

shortlink

Post Your Comments


Back to top button