India

ബംഗാളിനെ തകര്‍ത്തത് ഇടത് സര്‍ക്കാര്‍: അമര്‍ത്യാ സെന്‍

കൊല്‍ക്കത്ത: 34 വര്‍ഷത്തെ സി.പി.എം ഭരണമാണ് ബംഗാളിനെ തകര്‍ത്തതെന്ന് നോബല്‍ ജേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമര്‍ത്യാ സെന്‍. ബംഗാളിലെ വ്യവായത്തേയും കൃഷിയേയും ഇടത് സര്‍ക്കാര്‍ നശിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു.

ബീര്‍ഭൂമില്‍ ശാന്തിനികേതനിലെ കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബംഗാളിനെ തകര്‍ത്ത ഇടുപക്ഷം തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് വിമര്‍ശനങ്ങളുമായി രംഗത്തെത്തുന്നത്. നയരൂപീകരണത്തില്‍ കേവലയുക്തി പോലും അവര്‍ പ്രകടിപ്പിച്ചില്ല. വ്യാവസായിക മേഖലയേയും കാര്‍ഷിക മേഖലയേയും അവര്‍ നശിപ്പിച്ചു. നിക്ഷേപങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതായതോടെ ബംഗാള്‍ സാമ്പത്തികമായി തകര്‍ന്നെന്നും അമര്‍ത്യാ സെന്‍ കുറ്റപ്പെടുത്തി.

അധികാരത്തില്‍ നിന്ന് മാറിയപ്പോളാണ് തങ്ങളുടെ നയങ്ങള്‍ മാറ്റണമെന്ന് ഇടതുപാര്‍ട്ടികള്‍ക്ക് തോന്നിയത്. വിമര്‍ശനത്തില്‍ തെറ്റില്ല. പക്ഷേ രാഷ്ട്രീയം വെച്ചുള്ള വിമര്‍ശനത്തില്‍ കഴമ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button