ന്യൂഡല്‍ഹി: ഉടനെ തന്നെ മാരുതി സുസുകിയുടെ ”ഹിറ്റ്” കാറായ ആള്‍ട്ടോ 800 ന്റെ ഡീസല്‍ വെര്‍ഷന്‍ വരും. കമ്പനിയുടെ ശ്രമം ഈ വര്‍ഷം ആദ്യപകുതിയോടെതന്നെ ഡീസല്‍ ആള്‍ട്ടോ നിരത്തിലെത്തിക്കാനാണ്. ഡിസംബറില്‍ പുറത്തിറങ്ങിയേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും അതു നടപ്പിലാക്കാന്‍ മാരുതിക്കു സാധിച്ചിരുന്നില്ല.
കമ്പനി ഉറപ്പു നല്‍കുന്നത് അടുത്ത മാസം ഡല്‍ഹിയില്‍ നടക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ ശ്രദ്ധാകേന്ദ്രമായി ആള്‍ട്ടോ ഡീസലുണ്ടാകുമെന്നാണ്. ഈ പുതിയ ആള്‍ട്ടോയിലും ഉപയോഗിക്കുന്നത് മാരുതി സുസുകി സെലേറിയോ ഡീസലിനു കരുത്തുപകരുന്ന 793 സിസി ഡീസല്‍ എന്‍ജിനാണ്.
Post Your Comments