ന്യൂഡല്‍ഹി: ഫോട്ടോഷോപ്പ് വിവാദത്തില്‍ ആം ആദ്മി എം എല്‍ എ അല്‍ക്കാ ലാംബയും. വിവാദത്തിന് തിരികൊളുത്തിയത് ആം ആദ്മി സര്‍ക്കാര്‍ ഡല്‍ഹിയില്‍ നടപ്പില്‍ വരുത്തിയ വാഹന നിയന്ത്രണം കൊഴുപ്പിക്കുന്നതിനായി അല്‍കാ പോസ്റ്റുചെയ്ത ഒരു ഫോട്ടോയാണ്. ട്വിറ്ററിലാണ് അവര്‍ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത് . ഫോട്ടോഷോപ്പിലൂടെ ചിത്രം കൃത്രിമമായി എഡിറ്റ് ചെയ്തതാണെന്നാണ് വിവാദം.
അല്‍കാ ട്വീറ്റ് ചെയ്തിരിക്കുന്നത് വാഹന നിയന്ത്രണത്തേക്കുറിച്ച് ബോധവത്കരണം നടത്തുന്ന പ്ലക്കാര്‍ഡും പിടിച്ച് നില്‍ക്കുന്ന ചിത്രമാണ്. ഡല്‍ഹി മലീനീകരണത്താല്‍ വീര്‍പ്പുമുട്ടുകയാണെന്നും മലീനീകരണം കുറയ്ക്കുന്നതിനായി കൈ കോര്‍ക്കാമെന്നും പ്ലക്കാര്‍ഡില്‍ എഴുതിയിരിയ്ക്കുന്നു. ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ഇലക്ഷന്‍ സമയത്ത് എടുത്തതായിരുന്നു ഈ ചിത്രം. സംഗതി വിവാദമായിരിക്കുന്നത് അല്‍കായുടെ ട്വിറ്റര്‍ ഫോളോവേഴ്‌സ് ഇത് കണ്ടെത്തിയതോടെയാണ്.
ഫോട്ടോഷോപ്പ് ഉപയോഗിച്ച് പഴയ ചിത്രത്തിലെ പ്ലക്കാര്‍ഡിലെ വാക്കുകള്‍ എഡിറ്റ് ചെയ്യുകയായിരുന്നു എന്നാണ് ഇവര്‍ ആരോപിയ്ക്കുന്നത്.
Post Your Comments