വരന്തരപ്പിള്ളി: പുതുവത്സര ആഘോഷത്തിനിടെ രാത്രിയില്‍ കൊലപാതകം ആസൂത്രണം ചെയ്യുന്നതിനിടെ പിടിയിലായ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് ഐഎസുമായി ബന്ധമുണ്ടെന്നു സംശയം. വേലുപ്പാടം പുലിക്കണ്ണി സ്വദേശി വിളയില്‍ പുരയില്‍ ഹുസൈന്‍ ,പൗണ്ട് സ്വദേശി കുമ്പള പറമ്പില്‍ അന്‍വര്‍, വേലുപ്പാടം കരമണ്ണില്‍ ഷിഹാബ്, എന്നിവരെയാണ് വരന്തരപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
കുമ്പളപറമ്പില്‍ അന്‍വറിന് ഐഎസ് ബന്ധമുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ഇയാള്‍ ഇടയ്ക്കിടെ നടത്തുന്ന വിദേശ സന്ദര്‍ശനമാണ് സംശയത്തിന് കാരണം. പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പേ വേലുപ്പാടത്ത് വാഹനം കത്തിച്ച കേസിലടക്കം പ്രതിയാണ് ഇയാള്‍. ഇയാളുടെ വീട്ടിലേക്ക് രാത്രിസമയങ്ങളില്‍ ആഡംബര കാറുകളും അപരിചിത സന്ദര്‍ശകരും എത്തുന്നതും സംശയത്തിന് ഇടനല്‍കുന്നു. വാഹന പരിശോധനയ്ക്കിടെയാണ് സംഘം പിടിയിലാകുന്നത്. ഇവരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റുകളടക്കം പോലീസ് നിരീക്ഷിച്ചുവരികയാണ് നിരവധി കേസുകളില്‍ പ്രതിയായ ഇവര്‍ വിദേശ യാ്ത്ര നടത്തിയിരുന്നത് പോലീസ് ആശങ്കയോടെയാണ് കാണുന്നത്. പിടിയിലായ ഒരോരുത്തരെയും പോലീസ് രഹസ്യമായി ചോദ്യം ചെയ്തുവരികയാണ്.
്
Post Your Comments