India

കോണ്‍ഗ്രസ് ഭരണകാലത്തെക്കാള്‍ കൂടുതല്‍ കേന്ദ്ര പദ്ധതികള്‍ കേരളത്തിന്‌ ലഭിച്ചത് മോദി സര്‍ക്കാരിന്റെ ഭരണത്തില്‍

തിരുവനന്തപുരം: കഴിഞ്ഞ യു.പി.എ സര്‍ക്കാരിന്റെ ഭരണകാലത്തെക്കാള്‍ കൂടുതല്‍ കേന്ദ്ര പദ്ധതികള്‍ കേരളത്തിന്‌ ലഭിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാരിന്റെ ഭരണത്തിലാണെന്ന് രേഖകള്‍. ഈ നിയമസഭയുടെ പതിനഞ്ചാം സമ്മേളനത്തിൽ കേന്ദ്ര വികസന പദ്ധതികളിൽ കേരളത്തിന് ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിൽ എത്തിയ ശേഷം അനുവജിച്ച പദ്ധതികൾ ഏതൊക്കെയാണെന്നും, അതിനായി എത്ര തുക കേന്ദ്രം കേരളത്തിന് ലഭിച്ചു എന്നുമുള്ള കെ.വി.വിജയദാസ് എം.എല്‍.എയുടെ ചോദ്യത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

അടുത്തിടെ കേന്ദ്ര സർക്കാരിൽ നിന്ന് കിട്ടിയ 23 പദ്ധതികളിൽ 21 എണ്ണവും 2014-2016 കാലത്ത് എന്‍.ഡി.എ സര്‍ക്കാര്‍ അനുവദിച്ചതാണെന്ന് മുഖ്യമന്ത്രിയുടെ മറുപടി പറയുന്നു. വെറും രണ്ടെണ്ണം മാത്രമാണ് കോണ്‍ഗ്രസ് ഭരണകാലത്ത് ലഭിച്ചത്. മോദിയുടെ ഭരണകാലത്ത് മന്‍മോഹന്‍സിംഗ്‌ സര്‍ക്കാരിന്റെ കാലത്തെക്കാള്‍ കൂടുതല്‍ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ കേരളത്തിന്‌ ലഭിച്ചുവെന്ന് മുഖ്യമന്ത്രി തന്നെ സമ്മതിക്കുകയാണ് രേഖകളിലൂടെ.

2014-2015 കാലഘട്ടത്തിൽ കേന്ദ്ര സർക്കാരിൽ നിന്ന് വലുതും ചെറുതുമായ 17 പദ്ധതികൾ കേരളത്തിന് ലഭിച്ചു. 2015-2016 വര്‍ഷം 4 പദ്ധതികള്‍ കൂടി ലഭിച്ചു. ഇതോടെ ഈ സര്‍ക്കാരിന്റെ ഭരണകാലത്ത് ലഭിച്ച കേന്ദ്ര പദ്ധതികളുടെ എണ്ണം 21 ആയി ഉയര്‍ന്നു.

മന്‍മോഹന്‍സിംഗ്‌ ഭരണകാലത്ത് സബ്മിഷൻ ഓഫ് അഗ്രിക്കൾച്ചറൽ മെക്കനൈസേഷൻ, കേരള ട്രാവൽ മാർട്ട് എന്നീ രണ്ടു കേന്ദ്രാവിഷ്ടിത പദ്ധതികളാണ് കേരളത്തിന്‌ അനുവദിച്ചത്. ഈ രണ്ട് പദ്ധതികളിലായി കേരളത്തിന്‌ കേന്ദ്രം നല്‍കിയത് 5.12 കോടി രൂപ മാത്രമാണ്.

മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സർക്കാർ 17 പദ്ധതികളിലായി 64235.97 ലക്ഷം രൂപ കേരളത്തിന് നൽകിയത്. നടപ്പ് വർഷത്തിൽ 18 കേന്ദ്രാവിഷ്ടിത പദ്ധതികളിലായി 72154.76 ലക്ഷം രൂപ അനുവദിച്ചുവെന്ന് മുഖ്യമന്ത്രി നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു. ആർഎംഎസ്എ (രാഷ്ട്രിയ മാദ്ധ്യമിക് ശിക്ഷ അഭിയാൻ) എന്ന പദ്ധതിക്കായി കഴിഞ്ഞ വർഷം 1650 ലക്ഷം രൂപയും ഇപ്പോൾ 6300 ലക്ഷം രൂപയും കേന്ദ്ര സർക്കാർ അനുവദിച്ചു. നാഷണൽ ഹെൽത്ത് മിഷന് 2014-2015 ൽ 46595 ലക്ഷവും 2015-2016 നടപ്പ് വർഷത്തിൽ 37188 ലക്ഷം രൂപയും കേന്ദ്രാവിഷ്ടിത പദ്ധതി പ്രകാരം കേന്ദ്രത്തിൽ നിന്ന് അനുവദിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

mau02

mau

shortlink

Related Articles

Post Your Comments

Related Articles


Back to top button