Gulf

ദുരിതത്തില്‍ പെടുന്ന പ്രവാസികള്‍ക്ക് സഹായവുമായി മൊബൈല്‍ ആപ്ലിക്കേഷന്‍

വിദേശത്ത് ദുരിതത്തില്‍ അകപ്പെടുന്ന പ്രവാസി തൊഴിലാളികള്‍ക്ക് അധികൃതരെ ബന്ധപ്പെടാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. ”മൈഗ് കോള്‍” എന്ന ആപ്ലിക്കേഷനാണ് പുറത്തിറക്കിയത്. മസ്‌കത്ത് ഇന്ത്യന്‍ എംബസിയില്‍ നടന്ന ചടങ്ങില്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡേയാണ് ”മൈഗ് കോള്‍” എന്ന ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്.

മൈഗ്കാള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കണമെന്ന് അംബാസഡര്‍ ഇന്ദ്രമണി പാണ്ഡേ പറഞ്ഞു. പ്രവാസ ജീവിതത്തിനിടെ ദുരിതത്തില്‍ പെട്ടു പോകുന്നവര്‍ക്ക് എംബസിയെയും, പോലീസിനെയും, സാമൂഹിക പ്രവര്‍ത്തകരെയും, ബന്ധുക്കളെയും ഞൊടിയിടയില്‍ വിവരം അറിയിക്കാന്‍ സൗകര്യമൊരുക്കുന്ന ആപ്ലിക്കേഷനാണ് മൈഗ്കാള്‍.

ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഗൂഗിള്‍ പ്ലേസ്റ്റോര്‍ വഴി ഇത് ഡൗണ്‍ലോഡ് ചെയ്യാം. ഇതോടെ അധികൃതരെ ബന്ധപ്പെടേണ്ട നമ്പറുകള്‍ ഫോണിന്റെ കോണ്‍ടാക്ടില്‍ എത്തും. ഗള്‍ഫിലെ ഏത് രാജ്യത്ത് ജോലി ചെയ്യുന്നവര്‍ക്ക് അവരുടെ പേരും ജോലിചെയ്യുന്ന രാജ്യവും രജിസ്റ്റര്‍ ചെയ്ത് ആപ്ലിക്കേഷന്‍ ഉപയോഗിക്കാം. ടൈംസ് ഓഫ് ഒമാന്‍ ദിനപത്രത്തിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ റെജിമോന്റെ ആശയമാണ് മൈഗ് കോള്‍. ബാങ്കിംഗ് വിദഗ്ദനായ ജോസ് ചാക്കോയാണ് ആപ്ലിക്കേഷന്‍ തയാറാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button