ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അദ്ദേഹത്തിന്റെ വിദേശയാത്രകളേയും കളിയാക്കുന്നവര്‍ക്കും തിരിച്ചടിയായി പുതിയ റിപ്പോര്‍ട്ട്. യാത്രാ ചെലവിനായി നരേന്ദ്ര മോദി ഇതുവരെ ചെലവിട്ടത് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഒരു വര്‍ഷം കൊണ്ട് ചെലവിട്ട തുകയേക്കാള്‍ കുറവാണ് എന്ന കണക്കാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ സമര്‍പ്പിച്ച കണക്കുകളാണ് ഈ വിവരം പറയുന്നത്. പ്രധാനമന്ത്രിയുടേയും മറ്റ് മന്ത്രിമാരുടേയും വിദേശയാത്രകള്‍ക്കായി ബജറ്റില്‍ അനുവദിച്ചിരിക്കുന്ന തുകയേക്കാള്‍ രണ്ട് കോടി രൂപ കുറച്ചാണ് പ്രധാനമന്ത്രിയും മറ്റ് മന്ത്രിമാരും ചെലവിട്ടത്. 2014-15 ലെ കണക്കുകള്‍ അനുസരിച്ച് യാത്രകള്‍ക്കായി 316.76 കോടി രൂപയാണ് ബജറ്റില്‍ അനുവദിച്ചിരുന്നത്. എന്നാല്‍ ചെലവിട്ടതാകട്ടെ 314.76 കോടിയും.
തന്റെയും മന്ത്രിമാരുടേയും ശമ്പളത്തിലും അലവന്‍സുകളിലും വരുത്തിയ കുറവാണ് ഈ നേട്ടത്തിന് പ്രധാനമന്ത്രിയെ സഹായിച്ചത്. 2014-15 സാമ്പത്തിക വര്‍ഷത്തില്‍ 17 ശതമാനം മുതല്‍ 24 ശതമാനം വരെ ഈയിനത്തില്‍ കുറവുണ്ടായി. ശമ്പളത്തിനും മറ്റ് അലവന്‍സുകള്‍ക്കുമായി 4.40 കോടി രൂപ ചെലവിടേണ്ട സ്ഥാനത്ത് 3.63 കോടി രൂപ മാത്രമാണ് ചെലവാക്കിയത്. മന്ത്രിമാര്‍ക്കുള്ള ആനുകൂല്യം 9.50 കോടിയില്‍ നിന്നും 7.20 കോടി രൂപയായും കുറഞ്ഞു.
കാബിനറ്റ് മന്ത്രിമാര്‍, സഹമന്ത്രിമാര്‍ മുന്‍ പ്രധാനമന്ത്രിമാര്‍, എന്നിവരുടെ യാത്രാച്ചെലവും പ്രധാനമന്ത്രി, പ്രസിഡന്‍ര്, വൈസ് പ്രസിഡന്റ് എന്നിവരുപയോഗിക്കുന്ന വിമാനത്തിന്റെ അറ്റകുറ്റപ്പണികളും നോക്കിയാണ് ചെലവ് നിശ്ചയിച്ചിട്ടുള്ളത്. 56 കോടി രൂപയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ആദ്യവര്‍ഷം തെലവിട്ടത്. എന്നാല്‍ കഴിഞ്ഞ യൂപിഎ സര്‍ക്കാര്‍ അവസാന വര്‍ഷം മാത്രം ചെലവാക്കിയത് 258 കോടി രൂപയാണ്. 269 കോടി രൂപയാണ് 2015-16 സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ കണക്കാക്കുന്ന ചെലവ്.
Post Your Comments