ജമ്മു: പഞ്ചാബിലെ പത്താന്‍കോട്ടില്‍ വ്യോമസേനാ കേന്ദ്രത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കാശ്മീരിലും ന്യൂഡല്‍ഹിയിലും സുരക്ഷ വര്‍ധിപ്പിച്ചു.
ആക്രമണത്തെ തുടര്‍ന്ന് പത്താന്‍കോട്ട്-ജമ്മു ദേശീയപാത അടച്ചു. പത്താന്‍കോട്ടില്‍ നിന്നും ഭീകരര്‍ നുഴഞ്ഞുകയറുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനാണിത്. ജമ്മുവിലെ പുതിയ റെയില്‍വേ ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്യുന്നതിനായി കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ഇവിടെയെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സുരക്ഷയും വര്‍ധിപ്പിച്ചിട്ടുണ്ട്.
നിയന്ത്രണരേഖകളിലും രാജ്യാന്തര അതിര്‍ത്തികളിലും വിന്യസിച്ചിട്ടുള്ള സൈനികരോട് ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സൈനികവൃത്തങ്ങള്‍ അറിയിച്ചു.
Post Your Comments