റിയാദ്: സൗദിയിലെ വിദേശ തൊഴിലാളികള്‍ക്ക് 3 വര്‍ഷം കഴിയുമ്പോള്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനയും നടപ്പാക്കുന്ന പുതിയ നിയമം നടപ്പാക്കുമെന്ന് തൊഴില്‍ മന്ത്രി ഡോ. മുഫ്‌രിജ് അല്‍ ഹുഖ്ബാനി അറിയിച്ചു. നിരവധി തൊഴിലാളികള്‍ക്ക് നേട്ടമുണ്ടാവുന്ന തീരുമാനം എന്നുമുതലായിരിക്കും നടപ്പിലാക്കുകയെന്ന് വ്യക്തമായിട്ടില്ല.
തുടര്‍ച്ചയായി ഒരു തൊഴിലുടമയുടെ കീഴിലായിരിക്കണം ജോലി ചെയ്യേണ്ടത്. കൂടാതെ മൂന്ന് വര്‍ഷം തികയ്ക്കുമ്പോള്‍ ഒരു വര്‍ഷത്തിന് 20 പോയിന്റ് എന്ന നിലയില്‍ സ്റ്റാറ്റസും കണക്കാക്കും. മൂന്ന് വര്‍ഷം തുടര്‍ച്ചയായി ഒരേ സ്ഥാപനത്തില്‍ത്തന്നെ തുടര്‍ച്ചയായി ജോലി ചെയ്യുന്ന സ്വദേശിക്ക് തൊഴില്‍ മന്ത്രാലയം പ്രത്യേക സര്‍ട്ടിഫിക്കറ്റും നല്‍കും. ഇത്തരത്തില്‍ കൃത്യമായി നിയമം നടപ്പാക്കുകയും ജീവനക്കാരെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്ന മികച്ച സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡികള്‍, ആനുകൂല്യങ്ങള്‍ എന്നിവ നല്‍കും.
നിതാഖത്തില്‍ പ്രത്യേക ആനുകൂല്യം നല്‍കും. സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും സ്വദേശികളുടെ കൊഴിഞ്ഞുപോക്ക് തടയാനും ഒരു സ്ഥാപനത്തില്‍ കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും ജോലി ചെയ്യാന്‍ വിദേശികളെ പ്രേരിപ്പിക്കുക എന്നതുമാണ് പദ്ധതിയുടെ ഉദ്ദേശം. 3 വര്‍ഷത്തിന് ശേഷം തൊഴിലാളി മറ്റൊരു സ്ഥാപനത്തിലേക്ക് മാറിയാലും ആനുകൂല്യങ്ങളും വേതന സ്‌കെയിലും, വിസാ ആനുകൂല്യവും സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മന്ത്രി അറിയിച്ചു.
സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും സ്വദേശികളുടെ കൊഴിഞ്ഞുപോക്ക് തടയാനും പുതിയ പദ്ധതി സഹായകമാവും.
Post Your Comments