ന്യൂഡല്‍ഹി: അഫ്‌സല്‍ ഗുരുവിനെ ഇന്ത്യ തൂക്കിലേറ്റിയതിലുള്ള പ്രതികാരമാണ് പത്താന്‍കോട്ട് വ്യോമകേന്ദ്രത്തില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നിലെന്ന് ദൃക്‌സാക്ഷി. തീവ്രവാദികളുടെ ലക്ഷ്യം വ്യക്തമാക്കിയത് തീവ്രവാദികള്‍ ബന്ദികളാക്കിയ മൂന്നുപേരില്‍ ഒരാളാണ്. നിര്‍ണ്ണായക വെളിപ്പെടുത്തല്‍ നടത്തിയത് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഗുര്‍ദാസ്പൂര്‍ സ്വദേശി രാജേഷ് വര്‍മ്മയാണ്. രാജേഷ് വര്‍മ്മ പറയുന്നത് 2001 പാര്‍ലമെന്റ് ആക്രമണക്കേസില്‍ തങ്ങളുടെ സുഹൃത്തായ അഫ്‌സല്‍ ഗുരുവിന്റെ തൂക്കിലേറ്റിയതിന് ഇന്ത്യയോട് പ്രതികാരം ചെയ്യുകയാണ് ആക്രമണത്തിന്റെ ലക്ഷ്യമെന്ന് ഭീകരര്‍ തന്നോട് വെളിപ്പെടുത്തിയെന്നാണ്.
‘നിങ്ങള്‍ അഫ്‌സല്‍ ഗുരുവിനെ കൊന്നു. ഇപ്പോള്‍ ഞങ്ങള്‍ പ്രതികാരം ചെയ്യുന്നു’ റൈഫിളിന്റെ പാത്തിക്ക് തന്നെ മര്‍ദിക്കുന്നതിന് ഇടയില്‍ ഭീകരന്‍ ഇങ്ങനെ ആക്രോശിച്ചിരുന്നതായി രാജേഷ് വര്‍മ്മ ഓര്‍മിക്കുന്നു. രാജേഷിനെ കഴുത്തറുത്ത് കൊല്ലാന്‍ ഭീകരര്‍ ശ്രമിച്ചെങ്കിലും പരിക്കുകളോടെ ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. അഫ്‌സല്‍ ഗുരുവിന്റെ മരണശിക്ഷ നടപ്പിലാക്കിയത് 2001 ല്‍ 13 പേരുടെ ജീവന്‍ അപഹരിച്ച പാര്‍ലമെന്റ് ആക്രമണത്തില്‍ കുറ്റക്കാരനെന്ന് കോടതി വിധിച്ചതിനെ തുടര്‍ന്നാണ്. രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി അഫ്‌സല്‍ ഗുരുവിന്റെ ശിക്ഷ ഇളവ് ചെയ്യണമെന്ന് 2006 ല്‍ ഭാര്യ സമര്‍പ്പിച്ച അപേക്ഷ തള്ളിയിരുന്നു.
Post Your Comments