India

പഞ്ചാബ് ഭീകരാക്രമണത്തിന് ഇന്ത്യ ശക്തമായി തിരിച്ചടിക്കും : രാജ്‌നാഥ് സിംഗ്

ന്യൂഡല്‍ഹി : പഞ്ചാബ് ഭീകരാക്രമണത്തിന് ഇന്ത്യ ശക്തമായി തിരിച്ചടിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. പാകിസ്താനുമായി നല്ല ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും പക്ഷേ ഇന്ത്യ ആക്രമിക്കപ്പെട്ടാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയിലെ സുരക്ഷാ സംവിധാനങ്ങളില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് പുലര്‍ച്ചെ പത്താന്‍കോട്ട് വ്യോമസേനാ കേന്ദ്രങ്ങളില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രതികരണം.

സൈനിക വാഹനത്തിലും വേഷത്തിലും എത്തിയ നാലു ഭീകരര്‍ വ്യോമ കേന്ദ്രത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും സൂക്ഷിച്ചിരുന്ന ഭാഗത്ത് ആക്രമണം നടത്താനാണ് ഭീകരര്‍ ലക്ഷ്യമിട്ടത്. സംഭവത്തില്‍ നാലു ഭീകരേയും വധിച്ചപ്പോള്‍ രണ്ടു ഇന്ത്യന്‍സൈനികര്‍ക്ക് കൊല്ലപ്പെട്ടു.

shortlink

Post Your Comments


Back to top button