ന്യൂഡല്‍ഹി: യൂറോപ്യന്‍ പര്യടനം കഴിഞ്ഞെത്തിയാലുടന്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷപദവി ഏറ്റെടുക്കുമെന്ന അഭ്യൂഹം ശക്തമാവുന്നു. ജനുവരി എട്ടിന് രാഹുല്‍ തിരിച്ചെത്തുമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ചേര്‍ന്ന് ഇത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നാണ് സൂചന.
പദവി ഏറ്റെടുക്കാന്‍ രാഹുലിന് താല്‍പ്പര്യമുണ്ടെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ സ്ഥാപകദിനാഘോഷ ചടങ്ങില്‍ ഇത് സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് രാഹുലിനോട് തന്നെ ചോദിക്കൂ എന്നായിരുന്നു സോണിയയുടെ മറുപടി. പാര്‍ട്ടി പ്രവര്‍ത്തകര്‍ രാഹുലിന്റെ സ്ഥാനാരോഹണം ആഗ്രഹിക്കുന്നുണ്ടെന്നും ഇത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസ് പ്രസിഡന്റാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ്‌സിംഗ് നേരത്തെ പറഞ്ഞിരുന്നു.
ഈ വര്‍ഷം ഡിസംബറിലാണ് പാര്‍ട്ടി അധ്യക്ഷയായുള്ള സോണിയയുടെ കാലാവധി പൂര്‍ത്തിയാകുന്നത്. 2013-ജനുവരിയിലാണ് രാഹുല്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷ സ്ഥാനമേറ്റെടുത്തത്.
Post Your Comments