ഇസ്ലാമാബാദ് : പഞ്ചാബിലെ പത്താൻകോട്ടിലുണ്ടായ ഭീകരാക്രമണത്തെ പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയം അപലപിച്ചു. തീവ്രവാദത്തിന്‍റെ ഭീകരത തുടച്ചു നീക്കാൻ ഇന്ത്യയ്ക്കൊപ്പം നിലകൊള്ളുമെന്നും പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ രണ്ട് വിലപ്പെട്ട ജീവനുകളാണ് നഷ്ടമായതെന്നും പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. പാക്കിസ്ഥാൻ അതിർത്തിയിൽ നിന്ന് 50 കിലോമീറ്റർ അകലെയാണ് പത്താൻകോട്ട്. പാക്കിസ്ഥാൻ ചാര സംഘടനയായ ഐഎസ്ഐയാണ് തീവ്രവാദികൾക്ക് ആക്രമണത്തിനാവശ്യമായ സാമ്പത്തിക സഹായം ചെയ്തതെന്നാണ് വിവരം.
Post Your Comments