India

പത്താന്‍കോട്ട് ആക്രമണത്തിലെ ഭീകരന് മാതാവ് കൊടുത്ത നിര്‍ദേശം ഇതാണ്

ന്യൂഡല്‍ഹി: രഹസ്യാന്വേഷണ വിഭാഗത്തിന്റെ പുതിയ വെളിപ്പെടുത്തല്‍ പത്താന്‍കോട്ട് ഭീകരാക്രമണത്തിന് മുമ്പ് ഭീകരരില്‍ ഒരാള്‍ പാകിസ്താനിലുള്ള അമ്മയെ ഫോണ്‍ വിളിച്ചിരുന്നുവെന്നാണ്. റിപ്പോര്‍ട്ടുകളില്‍ പറയുന്നത് വെള്ളിയാഴ്ച പുലര്‍ച്ചെ 12.35ന് ശേഷം നാല് കോളുകളാണ് ഭീകരര്‍ പാകിസ്താനിലേക്ക് വിളിച്ചുവെന്നാണ്. ഫോണിലൂടെ ഭീകരരില്‍ ഒരാള്‍ മാതാവുമായി പത്താന്‍കോട്ട് വ്യോമസേനാ കേന്ദ്രത്തില്‍ ആക്രമണം നടത്തുന്നതിനെ കുറിച്ച് സംസാരിച്ചു. ഫോണ്‍കോളിന് മാതാവിന്റെ മറുപടി ‘മരിക്കുന്നതിന് മുമ്പ് ആഹാരം കഴിക്കൂ’ എന്നായിരുന്നു. ഫോണ്‍ കോളുകളില്‍നിന്ന് ഏഴുപേരാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്ന് വ്യക്തമായതായി രഹസ്യാന്വേഷണ വിഭാഗം പറഞ്ഞു.

ഫോണ്‍ സംഭാഷണങ്ങള്‍ മുള്‍ട്ടാനി, പഞ്ചാബി ഭാഷകളിലായിരുന്നു. ഭീകരര്‍ക്ക് വ്യോമകേന്ദ്രത്തില്‍ ആക്രമണം നടത്തേണ്ടതിന്റെ വ്യക്തമായ നിര്‍ദേശങ്ങള്‍ മറ്റ് മൂന്ന് ഫോണ്‍കോളുകളില്‍നിന്നും ലഭിച്ചു. നിര്‍ദേശങ്ങളുടെ ഉള്ളടക്കം ഹെലികോപ്റ്ററുകള്‍, വിമാനങ്ങള്‍ തുടങ്ങിയവ തകര്‍ക്കാനും താവളത്തിന് പരമാവധി നാശനഷ്ടങ്ങള്‍ വരുത്താനുമായിരുന്നു. രഹസ്യാന്വേഷണ വിഭാഗം പറയുന്നത്
ഭീകരര്‍ തട്ടിയെടുത്ത പോലീസ് ഉദ്യോഗസ്ഥന്റെ ഫോണും സംഭാഷണങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നുവെന്നാണ്.

പാകിസ്താനിലെ ബഹവാല്‍പൂര്‍, മുള്‍ട്ടാന്‍ സ്വദേശികളാണ് ആക്രമണത്തില്‍ പങ്കെടുത്ത എല്ലാ ഭീകരരുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പാക് രഹസ്യാന്വേഷണ വിഭാഗത്തിന്റെ(ഐ.എസ്.ഐ) അറിവോടെയാണ് ജയ്ഷ്ഇ മുഹമ്മദ് ഭീകരര്‍ ആക്രമണം നടത്തിയതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഐ.ബി.എന്‍. സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആക്രമണത്തില്‍ നാല് ഭീകരരും നാല് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടുവെന്നാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button