Gulf

പുതുക്കിയ ഇഖാമ നിയമം നിലവില്‍ വന്നു

കുവൈത്ത് : കുവൈത്തില്‍ പുതുക്കിയ ഇഖാമ നിയമം നിലവില്‍ വന്നു. കുവൈത്തില്‍ വിദേശികളുടെ ഇഖാമ കാലാവധി പാസ്‌പോര്‍ട്ട് കാലാവധിയുമായി ബന്ധപ്പെടുത്തുന്ന നിയമം നിലവില്‍ വന്നു.

ഇഖാമ പുതുക്കുന്നതിനും സന്ദര്‍ശക വിസയയ്ക്കുമുള്ള ഫീസ് വര്‍ധിപ്പിക്കുന്നതും ആഭ്യന്തരമന്ത്രാലയത്തിന്റെ പരിഗണനയിലുണ്ട്. ഇനി മുതല്‍ പാസ്‌പോര്‍ട്ട് കാലാവധി തീരുന്ന ദിവസം തന്നെ ഇഖാമയുടെ കാലാവധിയും അവസാനിക്കും. പാസ്‌പോര്‍ട്ടിന്റെ കാലാവധി പരിഗണിക്കാതെയായിരുന്നു കുവൈത്തില്‍ വിദേശ തൊഴിലാളികള്‍ക്ക് ഇഖാമ അനുവദിച്ചിരുന്നത്.

പാസ്‌പോര്‍ട്ട് കാലാവധി അവസാനിച്ചാലും ഇഖാമയുടെ കാലാവധി അവസാനിക്കാത്ത സാഹചര്യം ഇതുമൂലം ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ഇഖാമ കാലാവധി പാസ്‌പോര്‍ട്ട് കാലാവധിയുമായി ബന്ധപ്പെടുത്താന്‍ തീരുമാനിച്ചത്. ഇനി മുതല്‍ കാലാവധി തീരും മുന്‍പെ പാസ്‌പോര്‍ട്ടും അതനുസരിച്ച് ഇഖാമയും പുതുക്കണം.

കുടുംബനാഥന്റെ ഇഖാമ കാലാവധി തീരുന്നതിന് അനുസരിച്ച് കുടുംബ വിസയിലുള്ളവരുടെയും ഇഖാമ കാലാവധി അവസാനിക്കും. ഫീസ് വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് അന്തിമ റിപ്പോര്‍ട്ട് പാര്‍ലമെന്റ് അംഗീകരിച്ചാല്‍ ഫീസ് വര്‍ധന നടപ്പിലാക്കും. ഇഖാമ പുതുക്കുന്നതും സന്ദര്‍ശക വീസയ്ക്ക് അപേക്ഷിക്കുന്നതും ഓണ്‍ലൈന്‍ വഴിയാക്കുന്നതും പരിഗണനയിലുണ്ട്.

shortlink

Post Your Comments


Back to top button