ബംഗലൂരു: ഇന്ത്യയില്‍ ഐ.സ് ഭീകരരെ വളരാന്‍ മുസ്ലിം കുടുംബങ്ങള്‍ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യന്‍ യുവാക്കള്‍ ഐ.എസിൽ ചേരുന്ന ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും കുടുംബ ബന്ധങ്ങളിലെ ഇഴയടുപ്പവും മൂല്യബോധവും കൂടുതൽ ചെറുപ്പക്കാരെ ഐ എസിൽ ചേരുന്നതിൽ നിന്ന് തടയുന്നുണ്ട് . ഐ.എസിന്റെ സ്വാധീന വലയത്തിൽ പെടാതെ സ്വന്തം കുട്ടികളെ സംരക്ഷിക്കുന്ന മുസ്ലിം കുടുംബങ്ങളെ അഭിനന്ദിക്കുന്നതായും അദ്ദേഹം ബംഗലൂരുവില്‍ പറഞ്ഞു.
തങ്ങളുടെ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം സുരക്ഷയിൽ കാര്യമായ പുരോഗതി ഉണ്ടായെന്ന് രാജ്നാഥ് വ്യക്തമാക്കി . നൂറു ശതമാനം സുരക്ഷ ഉറപ്പാക്കി എന്ന് പറയാൻ കഴിയില്ല. എന്നാല്‍ അതിനുവേണ്ടി സാധ്യമായ എല്ലാ മാർഗ്ഗങ്ങളും അവലംബിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു . മാവോയിസവും തീവ്രവാദവും മൗലികവാദവും അവസാനിച്ചാൽ മാത്രമേ ഇത് സാദ്ധ്യമാക്കാൻ കഴിയൂ എന്ന് അദ്ദേഹം വ്യക്തമാക്കി.
Post Your Comments