India

മുംബൈയിലെ മുസ്ലീങ്ങള്‍ ഐഎസിനെതിരെ രംഗത്ത്

മുംബൈ: മുംബൈയിലെ മുസ്ലീങ്ങള്‍ ഇസ്ലാമിക് സ്‌റ്റേറ്റിനെതിരെ പ്രചരണവുമായി രംഗത്ത്. പുതുവര്‍ഷത്തില്‍ മുംബൈ മുസ്ലീങ്ങള്‍ ഐ.എസ് ഭീകരര്‍ക്കെതിരെ പ്രചരണം നടത്തിയത് മുസ്ലീം എഗനിസ്റ്റ് ഐ.എസ്.ഐ.എസ് എന്ന പേരിലാണ്. പ്രചരണ റാലി നടത്തിയത് എന്‍.ജി.ഒ സംഘടനയായ സഹാസ് ഫൗണ്ടേഷന്‍, ഉറുദു മര്‍ക്കസ് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ്. മുംബൈയിലെ ഇസ്ലാം മത വിശ്വാസികള്‍ രംഗത്തിറങ്ങിയത് ഐ.എസിന്റെ തീവ്ര ആശയങ്ങളിലേക്ക് ഇന്ത്യന്‍ മുസ്ലീങ്ങള്‍ ആകര്‍ഷിക്കപ്പെടാതിരിക്കാനാണ്.

പുതുവര്‍ഷ ദിനത്തില്‍ ഇമാംവാദ മുനിസിപ്പല്‍ ഉറുദു സ്‌കൂള്‍ മൈതാനത്താണ്് പരിപാടി നടന്നത്. പരിപാടി സംഘടിപ്പിച്ചത് പുതുവര്‍ഷത്തില്‍ സമുഹ നന്മയ്ക്കായി എന്തെങ്കിലും ചെയ്യണമെന്ന തീരുമാനത്തിന്റെ ഭാഗമായിട്ടാണെന്ന് സംഘാടകര്‍ പറഞ്ഞു. ഐ.സിന്റെ പ്രചരണത്തില്‍ വീഴരുതെന്ന് ആവശ്യപ്പെട്ട് പരാമാവധി മുസ്ലീം യുവാക്കള്‍ക്കിടയില്‍ പ്രചരണം നടത്തുമെന്ന് ഷഹാസ് ഫൗണ്ടേഷന്‍ പ്രസിഡന്റ് സെയ്ദ് ഫര്‍ഖാന്‍ പറഞ്ഞു. പോസ്റ്റര്‍ പ്രചരണവും ലഘുലേഖ വിതരണവും ഐ.സിനെതിരെ നടത്തും. സംഘാടകര്‍ ആവശ്യപ്പെട്ടിരിയ്ക്കുന്നത് സോഷ്യല്‍ മീഡിയ വഴി ഐ.എസ് റിക്രൂട്ട്‌മെന്റ് നടത്തുന്ന ആളുകളുടെ കെണിയില്‍ വീഴരുതെന്നാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button