India

പുതുവല്‍സരദിനത്തില്‍ മംഗള്‍യാനില്‍ നിന്നും ഭൂമിയിലേക്കൊരു സന്ദേശം

ന്യൂഡല്‍ഹി: ഇന്ത്യയുടെ ചൊവ്വാ പര്യവേക്ഷണ ഉപഗ്രഹമായ മംഗള്‍യാന്‍ പുതുവല്‍സരത്തില്‍ ഭൂമിയിലേക്കൊരു സന്ദേശമയച്ചു. പ്രിയപ്പെട്ട ഭൗമവാസികള്‍ക്ക് പുതുവല്‍സരാശംസകള്‍, ഇവിടെ ഉത്തരധ്രുവം കനത്ത ശൈത്യത്തിന്റെ പിടിയിലാണ് എന്നായിരുന്നു ആ സന്ദേശം.

ഇന്ത്യയുടെ പ്രഥണ ചൊവ്വാ പര്യവേക്ഷണം സജീവമായി നില്‍ക്കുന്നു എന്നതിനുള്ള തെളിവായാണ് സന്ദേശത്തെ വിലയിരുത്തുന്നത്. സന്ദേശത്തിനൊപ്പം മഞ്ഞ് മൂടിയ ഉത്തരധ്രുവം ദൃശ്യമാകുന്ന ഫോട്ടോയും മംഗള്‍യാന്‍ അയച്ചിട്ടുണ്ട്. ചൊവ്വയുടെ അത്യപൂര്‍വ്വമായ ഡിസ്‌ക് ഫോട്ടോ 55,000 കിലോമീറ്റര്‍ അകലെ നിന്നാണ് പകര്‍ത്തിയിരിക്കുന്നത്.

ചൊവ്വയെ വലംവെയ്ക്കാനാരംഭിച്ചിട്ട് 15 മാസങ്ങളായെങ്കിലും കുറഞ്ഞത് 10 വര്‍ഷം കൂടി മംഗള്‍യാന്‍ ഭ്രമണപഥത്തില്‍ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button