കുവൈത്ത് സിറ്റി: കുവൈത്തില്‍ പരിഷ്കരിച്ച പുതിയ വിസ നിയമം നിലവിൽ വന്നു. പുതിയ നിയമത്തിൽ വിദേശികളുടെ താമസാനുമതി രേഖ പാസ്പോർട്ട് കാലാവധിയുമായി ബന്ധപ്പെടുത്തിയിരിക്കുകയാണ് .
ഇതോടെ വിസ കാലാവധി കഴിയുന്ന വിദേശികളുടെ താമസാനുമതി രേഖയായ ഇഖാമയുടേയും കാലാവധി കഴിയും. ഇനി വിസ പുതുക്കുന്നതിനോടൊപ്പം ഇഖാമയും പുതുക്കേണ്ടതായി വരും. പുതിയ നിയമം നിലവിൽ വന്നതോടെ അനധികൃതമായി രാജ്യത്ത് താമസിക്കുന്നവരെ കണ്ടെത്താനുള്ള നടപടി എളുപ്പമാകുമെന്ന് അധികൃതർ പറയുന്നു. നിലവിൽ വന്ന പുതിയ വിസ നിയമപ്രകാരം കുടുംബനാഥന്‍റെ ഇഖാമ കാലാവധി തീരുന്നതിനനുസരിച്ച് കുടുംബ വിസയിൽ ഉള്ളവരുടെ ഇഖാമ കാലാവധി അവസാനിക്കും.
Post Your Comments