India

എന്‍.എസ്.എസുമായുള്ള ബന്ധം ഊഷ്മളമായി തുടരും- കുമ്മനം രാജശേഖരന്‍

ചങ്ങനാശ്ശേരി : എന്‍എസ്എസ് നേതൃത്വവുമായുള്ള ബന്ധം ഊഷ്മളമായി തുടരുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. തുപ്രവര്‍ത്തനത്തിലേക്ക് കൈപിടിച്ചുകൊണ്ടുവന്നത് മന്നത്ത് പത്മനാഭന്‍ ആണ്. എന്‍എസ്എസ് നേതൃത്വവുമായി തനിക്ക് ഹൃദയബന്ധമാണുള്ളതെതെന്നും മന്നം ജയന്തി ദിനത്തില്‍ പെരുന്നയിലെ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം മന്നം മാധ്യമങ്ങളോട് പറഞ്ഞ്.

മന്നത്ത് പത്മനാഭന്റെ ജ്വലിക്കുന്ന ഓര്‍മകളാണ് തനിക്കുള്ളതെന്നും. തന്റെ ഹൃദയത്തില്‍ ആ മുഖം ജ്വലിച്ചു നില്‍ക്കുകയാണ്. ആ ആദരവ് പ്രകടിപ്പിക്കാനാണ് എല്ലാവര്‍ഷത്തെയും പോലെ ഇത്തവണയും താന്‍ എത്തിയതെന്നും അദ്ദേഹം പറഞ്ഞു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ വേദനിപ്പിക്കുന്ന തരത്തില്‍ എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ അക്കാര്യം പരിശോധിക്കുമെന്നും കുമ്മനം പറഞ്ഞു.

shortlink

Post Your Comments


Back to top button