കോഴിക്കോട്: യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കോഴിക്കോട് കിനാലൂര്‍ എസ്‌റ്റേറ്റില്‍ ഭാര്യ ഉള്‍പ്പെടെ നാല് പേര്‍ കസ്റ്റഡിയില്‍. മരിച്ചത് നരിക്കുനി കല്‍ക്കുടമ്പ് സ്വദേശി രാജനാണ്. കൊലപാതകത്തിന് പിന്നില്‍ ഭാര്യയും രാജന്റെ ജേഷ്ഠന്റെ മകനും അടക്കമുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട് കിനാലൂര്‍ എസ്‌റ്റേറ്റില്‍ മുഖം കത്തിക്കരിഞ്ഞ നിലയില്‍ കഴിഞ്ഞ മാസം 21ന് കണ്ടെത്തിയ മൃതദേഹം രാജന്റേതാണെന്ന് തിരിച്ചറിഞ്ഞു. കൊലപാതകത്തിന് പിന്നില്‍ രാജന്റെ ഭാര്യയുള്‍പ്പെടെയുള്ള നാല് പേരാണെന്ന് പോലീസ് പറഞ്ഞു. ഇവരെയാണ് അറസ്റ്റ് ചെയ്തത്.
മൃതദേഹം ആദ്യം കണ്ടത് കിനാലൂര്‍ എസ്‌റ്റേറ്റിലെ റബ്ബര്‍ തോട്ടത്തില്‍ ടാപ്പിംഗ് ജോലിക്കെത്തിയ തൊഴിലാളികളാണ്. ആദ്യ ഘട്ടത്തില്‍ കേസന്വേഷണം മന്ദഗതിയിലാക്കിയത് കാണാതായെന്ന പരാതി ലഭിക്കാത്തതും മൃതദേഹം തിരിയച്ചറിയാനാവാത്തതുമായിരുന്നു. കേസ് അന്വേഷിച്ചത് താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ്. പോലീസിന്റെ പിടിയിലായത് രാജന്റെ ഭാര്യ നരിക്കുനി സ്വദേശി ഷീബ, രാജന്റെ സഹോദര പുത്രന്‍ നിധീഷ്, നിധീഷിന്റെ സുഹൃത്തുക്കളായ ആനന്ദന്‍, ബിനീഷ് എന്നിവരാണ്.
പോലീസ് പറയുന്നുത് ഷീബയും നിധീഷും തമ്മില്‍ അവിഹിത ബന്ധമുണ്ടായിരുന്നുവെന്നും ഇത് രാജന്‍ അറിഞ്ഞതാണ് കൊലപാതകത്തിന് കാരണമെന്നുമാണ്. തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മുഖം വികൃതമാക്കുകയായിരുന്നു. മൃതദേഹം കിനാലൂര്‍ എസ്‌റ്റേറ്റില്‍ കൊണ്ടുപോയത് ബിനീഷിന്റെ വാഹനത്തിലാണ്. രാജന്റെ വീട്ടിലാണ് നിധീഷ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി താമസം. നാട്ടുകാര്‍ രാജനെ നാട്ടില്‍ കാണാത്തതിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ഷീബ പറഞ്ഞിരുന്നത് വയനാട്ടില്‍ ജോലിക്ക് പോയതാണെന്നായിരുന്നു.
Post Your Comments