India

കൊച്ചി മെട്രോയുടേത് ഏറ്റവും മികച്ച കോച്ചുകള്‍ : വെങ്കയ്യ നായിഡു

ഹൈദരാബാദ് : കൊച്ചി മെട്രോയുടേത് ഏറ്റവും മികച്ച കോച്ചുകളാണെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. കൊച്ചി മെട്രോയുടെ ആദ്യ കോച്ചുകള്‍ കൈമാറുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ ഏറ്റവും വേഗതയില്‍ നിര്‍മിച്ച കോച്ചുകളാണ് ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

metro-2

ആന്ധ്രാപ്രദേശില്‍ നിന്ന് റോഡുമാര്‍ഗമാണ് മുട്ടം യാഡിലേക്കാണ് കോച്ചുകള്‍ എത്തിക്കുക. 900 മീറ്ററാണു ടെസ്റ്റ് ട്രാക്കിന്റെ നീളം. ഒന്‍പതു മാസം കൊണ്ടാണു കോച്ചുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.

metro-1

മുട്ടം മെട്രോ യാഡില്‍ എത്തിക്കുന്ന കോച്ചുകള്‍ ഇന്‍സ്‌പെക്ഷന്‍ ബേയില്‍ ഇറക്കി കൂട്ടിയോജിപ്പിക്കും. 23നു ടെസ്റ്റ് ട്രാക്കിലേക്കു മാറ്റുന്ന ട്രെയിന്‍ ആദ്യ പരീക്ഷണ ഓട്ടം നടത്തും. 23നു നടക്കുന്ന പരീക്ഷണ ഓട്ടം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഫ്‌ളാഗ് ഓഫ് ചെയ്യും.

shortlink

Post Your Comments


Back to top button