International

നരേന്ദ്ര മോദി താന്‍ കണ്ട ഏറ്റവും ശക്തനായ ഇന്ത്യന്‍ നേതാവ് – ജോണ്‍ മെക്കയ്ന്‍

വാഷിംഗ്‌ടണ്‍: നരേന്ദ്ര മോദി താന്‍ ജീവിതത്തില്‍ കണ്ട ഏറ്റവും ശക്തനായ ഇന്ത്യന്‍ നേതാവാണെന്ന് അമേരിക്കന്‍ സെനറ്റര്‍ ജോണ്‍ മെക്കയ്ന്‍. അവിശ്വസനീയമായ രീതിയില്‍ മതിപ്പുളവാക്കിയ പുതിയ നേതാവാണ്‌ മോദിയെന്നും മെക്കയ്ന്‍ പറഞ്ഞു.

ഇന്ത്യയുമായി കൂടുതല്‍ സഹകരണം ആവശ്യമാണെന്നും 2008 ലെ പ്രസിഡന്ഷ്യല്‍ സ്ഥാനാര്‍ഥി കൂടി ആയിരുന്ന അദ്ദേഹം പറഞ്ഞു. വാഷിംഗ്‌ടണില്‍ വച്ച് നടന്ന സ്ട്രാറ്റജിക് ആന്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് സെന്ററിനായി തയ്യാറാക്കിയ പ്രസ്താവനയിലാണ് മെക്കെയ്ന്‍ ഇക്കാര്യം പറഞ്ഞത്.

അമേരിക്കയുടെ ദീര്‍ഘകാല വെല്ലുവിളികളില്‍ ഒന്നായിരുന്നു ഏഷ്യാ-പസഫിക് മേഖലയില്‍ കാര്യമായ സ്വാധീനം ഉണ്ടാക്കുക എന്നത്.അതിനായി ഇന്ത്യയുമായി കൂടുതല്‍ സഹകരണം വേണമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Post Your Comments


Back to top button