സംഗീത ഇതിഹാസം ഇളയരാജ കേരള സർക്കാരിന്റെ നിശാഗന്ധി പുരസ്കാരത്തിന് നോമിനേറ്റ് ചെയ്യപ്പെട്ടതായ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അറിയിച്ചു
എഴുപത്തിരണ്ടു വയസ്സുള്ള ഈ സംഗീത രാജാവിന്റെ കലാപരമായ കഴിവുകൾക്കും ഇന്ത്യൻ സിനിമാ സംഗീത ഇന്റസ്ട്രിക്ക് അദ്ദേഹം നൽകിയ സംഗീത സംഭാവനകൾക്കുമുള്ള ആദരവാണ് ഈ പുരസ്ക്കാരമെന്ന് ടൂറിസം മന്ത്രി എ പി അനിൽ കുമാർ മാധ്യമങ്ങളോട് പറഞ്ഞു
ജനുവരി ഇരുപതിന് നടക്കുന്ന നിശാഗന്ധി ആനുവൽ സംഗീതനൃത്ത ഫെസ്റ്റിവൽ എട്ടാം ദിവസം ഉദ്ഘാടനതോടനുബന്ധിച് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഈ അവാർഡ് നൽകും
സിതാർ പ്ലയർ അനൗഷ്ക ശങ്കർ തബലവിദ്വാൻ സക്കീർ ഹുസൈൻ നടിയും കലാകാരിയും നർത്തകിയുമായ ഹേമാ മാലിനി കഥക് നർതകിമാരായ മറാമി മേദി അവരുടെ മകളും നടിയും നർത്തകിയുമായ മേഘ് രഞ്ജിനി ഒഡീസി നര്‍ത്തകിയായ ഇല്ല്യാന സിടാരിസി കര്‍ണ്ണാടക സംഗീതജ്ഞന്‍ റ്റിവി ശങ്കരനാരായണൻ എന്നീ പ്രഗത്ഭരുടെ കലാപ്രകടനങ്ങൾക്കും നിശാഗന്ധി ഫെസ്റ്റിവൽ സാക്ഷ്യം വഹിക്കും
Post Your Comments