ന്യൂഡല്‍ഹി: ഡല്‍ഹിയടക്കം ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും അഫ്ഗാനിസ്ഥാന്, പാകിസ്ഥാന് എന്നിവിടങ്ങളിലും ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉച്ചയ്ക്ക് രണ്ടരയോടെയാണ് അനുഭവപ്പെട്ടത്.
ഹിന്ദുക്കുഷ് മേഖലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. കഴിഞ്ഞ കുറേ നാളുകളായി ഈ മേഖലയില്‍ ഭൂചലനം തുടര്‍ക്കഥയാണ്. രണ്ട് മാസം മുമ്പ് ഹിന്ദുക്കുഷ് പ്രഭവ കേന്ദ്രമായി ഉണ്ടായ ഉഗ്രഭൂകമ്പത്തിന്റെ തുടര്‍ചലനങ്ങളാണ് ഇവയെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
Post Your Comments