ഹൈദരാബാദ്: കാറ് വയോധികനെ ഇടിച്ചിട്ട് മൃതദേഹവുമായി കിലോമീറ്ററുകളോളം സഞ്ചരിച്ചു. കാര്‍ ഏറെ ദൂരം സഞ്ചരിച്ചത് വയോധികനെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പാഞ്ഞ കാറിന്റെ റൂഫില്‍ മൃതദേഹവുമിട്ടുകൊണ്ടാണ്. സംഭവം നടന്നത് തെലുങ്കാനയിലെ നാല്‍ഗൊണ്ട ജില്ലയിലാണ്. കെ. വെങ്കിട്ട റെഡ്ഡിയെന്ന എഴുപതുകാരനാണ് മരിച്ചത്.
ഒരു മാരുതി റിറ്റ്‌സ് കാര്‍ ഇയാളെ റോഡ് മുറിച്ചു കടക്കുന്നതിനിടെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റെഡ്ഡി അന്തരീക്ഷത്തിലേക്ക് ഉയര്‍ന്ന് കാറിന്റെ മുകളില്‍ വീഴുകയായിരുന്നു. ഡ്രൈവര്‍ വയോധികന്‍ കാറിന് മുകളിലുള്ളത് അറിയാതെ വാഹനമോടിച്ച് പോയി. ഡ്രൈവര്‍ ഇക്കാര്യം അറിഞ്ഞത് ഏറെ ദൂരം പിന്നിട്ട ശേഷം ദൃക്‌സാക്ഷികള്‍ പറഞ്ഞാണ്. എന്നാല്‍ ഇയാളുടെ ഇപ്പോഴത്തെ അവകാശവാദം വാഹനമിടിച്ച വയോധികനെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കുകയായിരുന്നെന്നാണ്.
Post Your Comments