NewsIndia

പത്താന്‍കോട്ടില്‍ സൈനികര്‍ക്ക് നേരെ വീണ്ടും വെടിവെപ്പ്

ചണ്ഡീഗഢ്: ഭീകരാക്രമണം നടന്ന പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമസേനാ കേന്ദ്രത്തിന് സമീപം തെരച്ചില്‍ നടത്തുന്നതിനിടെ സൈനികര്‍ക്ക് നേരെ വീണ്ടും വെടിവെപ്പ്. ദേശീയ സുരക്ഷാ സേനയ്ക്ക് നേരെയാണ് വെടിവെപ്പുണ്ടായത്.

അഞ്ചാമതൊരു ഭീകരന്‍ കൂടി ഒളിച്ചിരിക്കുന്നതായി സംശയിക്കുന്നുവെന്ന് സൈനികവൃത്തങ്ങള്‍ പറഞ്ഞു. തെരച്ചിലിനിടെ ശക്തമായ രണ്ട് സ്‌ഫോടന ശബ്ദവും കേട്ടതായി റിപ്പോര്‍ട്ടുണ്ട്. പുലര്‍ച്ചെ മൂന്നരയ്ക്ക് വ്യോമസേനാ കേന്ദ്രത്തിന് നേരെ നടന്ന ആക്രമണത്തില്‍ നാല് ഭീകരരും മൂന്ന് സൈനികരും കൊല്ലപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button