Kerala

ശിഥിലമായിക്കഴിഞ്ഞ കേരള ആം ആദ്മി പാര്‍ട്ടിയ്ക്ക് ഏതുനിമിഷവും മഹാരാഷ്ട്രയുടെ ഗതികേട് സംഭവിക്കാം

– ആൽബിൻ ഏബ്രഹാം –

ആം ആദ്മി പാർട്ടിയുടെ സംസ്ഥാന ഘടകത്തിൽ ഒരു പ്രത്യേക വിഭാഗം നടത്തിയ ഇടപെടലുകൾ ബോദ്ധ്യപ്പെട്ട കേന്ദ്ര നേതൃത്വം, കേരള സംസ്ഥാന ഘടകത്തോട് രാജി ആവശ്യപ്പെടുകയും രാജിയെ ചെറുക്കുവാൻ ശ്രമം തുടർന്നപ്പോൾ കേന്ദ്ര നേതൃത്വത്തിന്റെ ശക്തമായ ഇടപെടലും പുറത്താക്കൽ ഭീഷണിയെയും തുടർന്ന് അടിസ്ഥാനമില്ലാത്ത അവകാശവാദങ്ങളുയർത്തിക്കൊണ്ട് സംസ്ഥാനഘടകത്തിൽ നിന്ന് രാജി വച്ചതായി സ്വന്തമായി രൂപീകരിച്ച ജനസഭ ന്യൂസ് എന്ന വിഭാഗീയ പേജിലൂടെ വാർത്ത പുറത്തു വിടുകയും ചെയ്തു കൊണ്ട് ആം ആദ്മി പാർട്ടിയുടെ കേരളഘടകത്തിന്റെ തകർച്ച സമ്പൂർണ്ണമായി.

കേരള ആം ആദ്മി പാർട്ടി കോട്ടയത്ത് രൂപം കൊണ്ടതു മുതൽ മറ്റൊരു വിഭാഗം നടത്തിയ ഇടപെടലുകളും ഗ്രൂപ്പ് പ്രവർത്തനങ്ങളും പാർട്ടിയെ ചിലർ കൈപ്പിടിയിലൊതുക്കുവാനുള്ള പരിശ്രമങ്ങളും മൂലം നിലവിലുള്ള നേതൃവിഭാത്തിനെതിരെ സാമ്പത്തിക ആരോപണങ്ങളും വരെ ഉയർന്നിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം വരുന്നതിനു മുൻപേ സംസ്ഥാന സെക്രട്ടറി അഡ്വ. അനിൽ അനിൽ ഐക്കരയെയും സംസ്ഥാന ട്രഷറർ സുനിൽ ജോർജ്ജിനെയും പ്രത്യേക കാരണങ്ങളില്ലാതെ നീക്കം ചെയ്തിരുന്നു. അനിൽ ഐക്കരയെ നീക്കം ചെയ്ത നടപടി കോട്ടയം ജില്ലാ ഘടകം ഒറ്റക്കെട്ടായി ചോദ്യം ചെയ്തതോടെ കേരള ഘടകം പ്രതിസന്ധിയിലായിരുന്നു. തുടർന്ന് സംസ്ഥാന സമിതി ഒന്നടങ്കം പിരിച്ചു വിട്ട് ‘മിഷൻ വിസ്താർ’ എന്ന പേരിൽ സംഘടനാ രൂപീകർണം ലക്ഷ്യമിട്ട് മറ്റൊരു സംഘം ഭാരവാഹികളെ നോമിനേറ്റ് ചെയ്ത്. എന്നാൽ ഇങ്ങനെ നോമിനേറ്റ് ചെയ്തവരും മുൻ കാല നിയന്ത്രണം നടത്തിയ ഗ്രൂപ്പിന്റെ ഭാഗമാണെന്ന് ആരോപണമുയർന്നു. തുടർന്ന് ഒരു വിഭാഗം ‘കേരള ഡയലോഗ്’ എന്ന് പേരിട്ട പ്രവർത്തനങ്ങൾ ആരംഭിച്ചു വെങ്കിലും അതിനെ ഫലപ്രദമായി നേരിട്ട സംസ്ഥാന ഘടകം കേരള ഡയലോഗിനുള്ള കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരം പിൻ വലിപ്പിച്ചു.

തുടർന്ന് ഏറെക്കാലമായി നേതൃമാറ്റമാവശ്യപ്പെട്ട് ഒരു വിഭാഗവും, നേതൃത്വത്തിൽ കടിച്ചു തൂങ്ങുവാൻ വോളണ്ടിയർമാരുടെ പിൻ ബലമില്ലാത്ത സാറാ ജോസഫ് ഉൾപ്പെടുന്ന വിഭാഗവും പോരാട്ടം നടത്തി വരികയായിരുന്നു. ഇക്കാര്യങ്ങളെല്ലാം അറിയാമായിരുന്ന കേന്ദ്ര നേതൃത്വം മൗനം പാലിച്ചതോടെ ആം ആദ്മി പാർട്ടി കേരളത്തിൽ പ്രവർത്തനം ശുഷ്കിച്ച് മരവിച്ച അവസ്ഥയിലായി. ഇതിനിടയിൽ ഇക്കാര്യങ്ങളോക്കെ യഥാസമയം അറിയിച്ചിട്ടും മൗനം പാലിച്ച അരവിന്ദ് കെജ്രിവാളിനെതിരെ പാർട്ടിയുടെ സ്ഥാപക നേതാവും കോട്ടയത്തെ ലോക്സഭാ സ്ഥനാർത്ഥിയുമായിരുന്ന അനിൽ ഐക്കര ഈസ്റ്റ് കോസ്റ്റ് ഓൺലൈൻ പത്രത്തിലൂടെ പരസ്യമായ എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തതോടെ കേന്ദ്ര നേതൃത്വത്തിന് ഇടപെടാതിരിക്കുവാനാവില്ലെന്ന സ്ഥിതിയിലായി. ഇതിനിടെ അഡ്വ.പ്രശാന്ത് ഭൂഷൺ നയിക്കുന്ന സ്വരാജ് അഭിയാനുമായി സംസ്ഥാന നേതൃത്വം അനുഭാവപൂർവ്വം ഇടപെടുന്നു എന്ന വാർത്തയും പുറത്തുവന്നു.

തുടർന്നാണ് നിലവിലുള്ള സംസ്ഥാന സമിതിയെ നീക്കം ചെയ്യുന്നതേപ്പറ്റി ഗൗരവതരമായ ആലോചനകളുടലെടുത്തത്. എന്നാൽ സ്വയം രാജിവച്ച് നീങ്ങുവാൻ ബുദ്ധിമുട്ട് പ്രകടിപ്പിച്ചതോടെ കേന്ദ്ര നേതൃത്വം മഹാരാഷ്ട്ര ഘടകം പിരിച്ചു വിട്ടതു പോലൊരു നടപടിയിലേക്ക് നീങ്ങുമെന്ന് മുനറിയിപ്പു നൽകുകയായിരുന്നു. അപ്പോഴേക്കും കേരള സംസ്ഥാന ഘടകം പുതിയ ഒരു പേജ് ‘ ജനസഭ ന്യൂസ്’ എന്ന പേരിൽ ആരംഭിക്കുകയും, അതിലൂടെ സ്വയം രാജി വയ്ക്കുന്നതായുള്ള വാർത്ത പുറത്തു വിടുകയും ചെയ്തു., സാറാ ജൊസഫിന്റെ നേതൃത്വത്തിൽ ആം ആദ്മി പാർട്ട്യ്ക്ക് ഒരു ജില്ലയിൽ പോലും പൂർണ്ണമായ സംഘടന രൂപീകരികുവാനായില്ലെന്നു മാത്രമല്ല, ഉണ്ടായിരുന്ന ജില്ലാ ഘടകങ്ങൾ പോലും നാമാവശേഴമായിക്കഴിഞ്ഞിരിക്കുകയാണ്, ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കോട്ടയം ജില്ലാ ഘടകത്തിന്റെ പതനം. കേരലത്തിൽ മറ്റെല്ലാ ജില്ലകളെക്കാളും ആം ആദ്മി പാർട്ടിയെന്ന സംഘടന കെട്ടുറപ്പുള്ളതാക്കിയെടുത്തത് കോട്ടയത്തായിരുന്നു. അവസാനം മൂന്ന് പേർ മാത്രമുൾപ്പെടുന്ന വൊളണ്ടിയർ സമൂഹമായി അത് മാറിയിരുന്നു.

ആം ആദ്മി പാർട്ടിയെ ഇനി ആരു വിചാരിച്ചാലും കേരളത്തിൽ രക്ഷപെടുത്തുവാനാവാത്ത അവസ്ഥയിലെത്തിച്ച സംസ്ഥാന ഘടകത്തെ പിരിച്ചു വിട്ട നടപടിയെ ആം ആദ്മി പാർട്ടിയുടെ വിവിധ മുൻ കാല ഭാരവാഹികൾ സ്വാഗതം ചെയ്യുകയും സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കോട്ടയത്തെ സജീവ പ്രവർത്തകനും മണ്ഡലം ഭാരവാഹിയുമായിരുന്ന പ്രിൻസ് കെ ആർ ദേശീയ നേതൃത്വത്തിന്റെ പ്രതിനിധിയായ സോമനാഥ് ഭാരതിയെ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചവരിൽ പ്രധാനിയാണ്. പ്രസ്ഥാനത്തെ യഥാർത്ഥ നേതൃത്വത്തിന്റെ പക്കൽ ഏൽപ്പിക്കുവാൻ എല്ലാവരുടെയും സഹകരണം ആവശ്യമാണന്നായിരുന്നു സോമനാഥ് ഭാരതിയെ ബന്ധപ്പെട്ടപ്പോൾ ലഭിച്ച മറുപടി. എന്തായാലും ആം ആദ്മി പാർട്ടി കേരളഘടകവും പിരിച്ചു വിടപ്പെട്ട മഹാരാഷ്ട്രയിലെ ഘടകത്തിന്റെ അവസ്ഥയിലേക്ക് നീങ്ങുകയാണെന്നാണ് കേന്ദ്ര നേതൃത്വത്തിൽ നിന്ന് ലഭിക്കുന്ന സൂചനകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button