ബഹിരാകാശത്ത് ഭൂമിയ്ക്ക് ചുറ്റും വലം വെയ്ക്കുന്നത് 20,000ഓളം മനുഷ്യ നിര്‍മ്മിത ഭൗമാന്തരീക്ഷ അവശിഷ്ടങ്ങള്‍. നമ്മുടെ ഭൂമിയെ കാലം കഴിഞ്ഞ ബഹിരാകാശ പേടകങ്ങളും റോക്കറ്റ് അവശിഷ്ടങ്ങളുമെല്ലാം മാലിന്യ കൂമ്പാരമാക്കുകയാണ്. ലോകരാജ്യങ്ങള്‍ തമ്മില്‍ ബഹിരാകാശ ദൗത്യങ്ങള്‍ക്കായി മല്‍സരിക്കുമ്പോള്‍ അപകടകരമായ തോതില്‍ ശൂന്യാകാശത്ത് അവശിഷ്ടങ്ങള്‍ അടിഞ്ഞു കൂടുന്നു.
ബഹിരാകാശ അവശിഷ്ടങ്ങളുടെ വര്‍ധനവിനെ കുറിച്ച് ഈ ദൃശ്യം നിര്‍മ്മിച്ചത് ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളേജിലെ പ്രൊഫസര്‍ സ്റ്റുവര്‍ട്ട് ഗ്രേയാണ്. 1957 മുതല്‍ 2015 വരെ 6 ദശകങ്ങളിലുണ്ടായ വ്യതിയാനമാണിത്. ശാസ്ത്രലോകത്തിന് ചിന്തിയ്ക്കാന്‍ കഴിയുന്നതിന് അപ്പുറമായിരിയ്ക്കും വരും കാലത്ത് ഇത് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍.
Post Your Comments