Latest NewsKeralaNews

യുവാവിന് നേരെ ലഹരി മാഫിയയുടെ ആക്രമണം : രണ്ടുപേര്‍ അറസ്റ്റില്‍

കോഴിക്കോട്: കൊടിയത്തൂരിൽ യുവാവിനെ ലഹരി മാഫിയ ആക്രമിച്ച സംഭവത്തിൽ രണ്ടുപേരെ മുക്കം പൊലീസ് അറസ്റ്റ് ചെയ്തു. കൊടിയത്തൂർ സ്വദേശികളായ ഇൻഷാ ഉണ്ണിപ്പോക്കു, റുജീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ വധശ്രമത്തിനാണ് കേസ്സെടുത്തിരിക്കുന്നത്.

Read Also  :  മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ വിമർശനം: ഫാത്തിമ തഹ്​ലിയയെ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡൻറ് പദവിയിൽനിന്ന് നീക്കി

ശനിയാഴ്ച രാത്രി ഭാര്യവീട്ടിലേക്ക് ​പോകുകയായിരുന്ന കാരാളിപ്പറമ്പ് സ്വദേശി ഷൗക്കത്തിനെ ഇവർ മർദ്ദിച്ചത്. സദാചാര ഗുണ്ടായിസമെന്ന് കാണിച്ച് ഷൗക്കത്ത് മുക്കം പൊലീസിൽ പരാതിനൽകിയിരുന്നു. മറ്റൊരു പ്രതിയായ അജ്മൽ ഒളിവിലാണ്. പ്രദേശത്ത് ഗുണ്ടാ- ലഹരി മാഫിയ സജീവമെന്ന് നേരത്തെ നിരവധി പരാതികളുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button