കൊച്ചി: ടെലിവിഷന്‍ സീരിയല്‍ നടി ജൂഹി രസ്തോഗിയുടെ മാതാവ് ഭാഗ്യലക്ഷ്മി (56) കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. ഭാഗ്യലക്ഷ്മിയെ കുറിച്ചുള്ള ഓർമയിൽ അൽസാബിത്ത്. ‘ഈശ്വരൻ ഇഷ്ടമുള്ളവരെ വേഗം വിളിക്കും എന്നെപ്പോഴും ആന്റി പറഞ്ഞത് ഇതാണോ. അൽസു എന്ന വിളി ഇനി ഉണ്ടാകില്ലലോ’ അൽസാബിത്ത് ഫേസ്ബുക്കിൽ കുറിച്ചു.
ശനിയാഴ്ച രാവിലെ 11.45ന് ഇരുമ്പനം സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ എച്ച്.പി.സി.എല്ലിന് മുന്നിൽ വെച്ച് നടന്ന വാഹനാപകടത്തിൽ ആണ് ഭാഗ്യലക്ഷ്മി മരണപ്പെട്ടത്. മകന്റെ സ്കൂട്ടറിനു പിന്നിലിരുന്ന് യാത്ര ചെയ്യുമ്പോള്‍ പിന്നാലെ വന്ന കുടിവെള്ള ടാങ്കര്‍ ഇടിച്ചിടുകയായിരുന്നു. സ്കൂട്ടറില്‍നിന്ന് തെറിച്ചുവീണ ഭാഗ്യലക്ഷ്മിയുടെ ദേഹത്തൂടെ ലോറി കയറി തല്‍ക്ഷണം മരിച്ചു. തെറിച്ചുവീണ മകന് ചിരാഗ് രുസ്തോഗിക്ക് കാര്യമായ പരിക്കില്ല.
ഉപ്പും മുളകും സീരിയലില്‍ ലച്ചുവായിട്ടാണ് ജൂഹി അഭിനയിച്ചത്. അതേസമയം നേരത്തെ പിതാവ് മരിച്ച ജൂഹിക്ക് മാതാവായിരുന്നു എല്ലാം. ജൂഹിയുടെ സഹപ്രവർത്തകനായിരുന്നു അൽസാബിത്ത്.
Post Your Comments