Latest NewsNewsIndiaCrime

‘മുഖം മാത്രമേ കാണിച്ചുള്ളൂ, മുഴുവനും കാണിക്കാൻ പറഞ്ഞപ്പോൾ പറ്റില്ലെന്നായി’: മകളുടെ മരണത്തിൽ ദുരൂഹതയെന്ന് കുടുംബം

തൃശ്ശൂര്‍: ബെംഗളൂരുവില്‍ പഠിക്കാനായി പോയ വിദ്യാർത്ഥിനിയുടെ മൃതദേഹം തമിഴ്‌നാട്ടിലെ ഈറോഡില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. തൃശ്ശൂര്‍ വലപ്പാട് സ്വദേശി 22 വയസ്സുക്കാരിയായ ശ്രുതിയുടെ മരണത്തിലാണ് ദുരൂഹത ഉണർത്തി കുടുംബം രംഗത്തെത്തിയിരിക്കുന്നത്. കാര്‍ത്തികേയന്‍-കൈരളി ദമ്പതിമാരുടെ മകള്‍ ശ്രുതി ബെംഗളൂരുവിലെ സ്വകാര്യ കോളേജില്‍ ഒന്നാം വര്‍ഷ എല്‍.എല്‍.ബി. വിദ്യാര്‍ഥിനിയായിരുന്നു. എന്നാൽ ഓഗസ്റ്റ് 17-നാണ് തമിഴ്‌നാട്ടിലെ ഈറോഡില്‍ ശ്രുതിയെ മരിച്ചനിലയില്‍ കണ്ടെത്തിയെന്ന വിവരം വീട്ടുകാര്‍ അറിഞ്ഞത്.

ശ്രുതി വിഷം കഴിച്ച് ജീവനൊടുക്കിയെന്നാണ് നിലവിൽ ശ്രുതിയുടെ മാതാപിതാക്കൾക്ക് ലഭിച്ചിരിക്കുന്ന വിവരം. ഒപ്പമുണ്ടായിരുന്ന ഒരു യുവാവിനെയും വിഷംകഴിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഈറോഡ് പോലീസ് ഉദ്യോഗസ്ഥരെയും സംശയമുണ്ടെന്ന് ശ്രുതിയുടെ അമ്മ കൈരളി പറഞ്ഞു. ശ്രുതിയുടെ മരണത്തില്‍ ലഹരിമാഫിയക്ക് ഉള്‍പ്പെടെ പങ്കുണ്ടെന്നാണ് ശ്രുതിയുടെ മാതാപിതാക്കളുടെ ആരോപണം. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ശ്രുതിയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിക്കും തൃശ്ശൂര്‍ റൂറല്‍ എസ്.പി.ക്കും പരാതി നല്‍കി.

Alao Read: ചതിച്ചത് റമ്പൂട്ടാൻ തന്നെയോ ? വവ്വാലുകളുടെ ആവാസ വ്യവസ്ഥ കണ്ടെത്തി : വീണ ജോര്‍ജ്‌

‘ബി.കോം കഴിഞ്ഞ് എറണാകുളത്ത് ജോലിചെയ്തിരുന്ന മകള്‍ കഴിഞ്ഞവര്‍ഷമാണ് ബെംഗളൂരുവില്‍ എല്‍.എല്‍.ബിക്ക് ചേര്‍ന്നത്. ആദ്യ ലോക്ഡൗണ്‍ കാലത്ത് വീട്ടിലായിരുന്നു. ലോക്ഡൗണ്‍ ഇളവുകള്‍ വന്നതോടെയാണ് ബെംഗളൂരുവിലേക്ക് തിരികെപോയത്. മാസത്തില്‍ ഒന്നോ രണ്ടോ തവണ വീട്ടില്‍ വരാറുള്ളതാണ്. ജൂലായ് ഒമ്പതാം തീയതിയാണ് അവസാനം വന്നത്. ഞങ്ങളുടെ വിവാഹവാര്‍ഷിക ആഘോഷമെല്ലാം കഴിഞ്ഞ് ജൂലായ് 13-ന് ബെംഗളൂരുവിലേക്ക് മടങ്ങി.

ഓഗസ്റ്റ് 20-ന് നാട്ടിലേക്ക് വരുമെന്നും പറഞ്ഞിരുന്നു. ഇതിനിടെയാണ് ഈ സംഭവങ്ങളെല്ലാമുണ്ടായത്. ഓഗസ്റ്റ് 17-നാണ് ഈറോഡില്‍നിന്ന് പോലീസ് വിളിച്ചത്. മകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണ് പോലീസ് പറഞ്ഞിരുന്നത്. അവിടെ എത്തിയപ്പോളാണ് മരിച്ചെന്നവിവരം അറിയുന്നത്. തുടര്‍ന്ന് ഞങ്ങളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മകളെ ഈറോഡ് റെയില്‍വേ സ്‌റ്റേഷനില്‍നിന്നാണ് ആശുപത്രിയില്‍ എത്തിച്ചതെന്നാണ് പോലീസ് പറഞ്ഞിരുന്നത്.

Also Read: തിരുവല്ലത്തെ ടോൾ പിരിവ് നിയമവിരുദ്ധം, ലക്ഷ്യം പണം: മുഖ്യമന്ത്രി ഇടപെടാത്തത് എന്തുകൊണ്ടെന്ന് കെ സുധാകരൻ

ആദ്യം അപകടമാണെന്നും പറഞ്ഞു. പിന്നീടാണ് വിഷം കഴിച്ചതാണെന്ന് പറഞ്ഞത്. മകളുടെ ബാഗോ മൊബൈല്‍ഫോണോ ഒന്നും കിട്ടിയിട്ടില്ല. ആധാര്‍ കാര്‍ഡ് മാത്രമാണ് പോലീസിന്റെ കൈവശമുണ്ടായിരുന്നത്. അത് ഞങ്ങള്‍ക്ക് തിരികെ നല്‍കുകയും ചെയ്തു. മകളുടെ മൃതദേഹം കാണണമെന്ന് പറഞ്ഞപ്പോള്‍ പോലീസ് അനുമതി നല്‍കി. മുഖം മാത്രമേ കാണിച്ചുനല്‍കിയുള്ളൂ. എന്താണ് മുഴുവനും കാണിച്ച് തരാത്തതെന്ന് ചോദിച്ചപ്പോള്‍ അത് പറ്റില്ലെന്നായിരുന്നു മറുപടി.

മകളുടെ ഒപ്പമുണ്ടായിരുന്ന യുവാവും അതേ ആശുപത്രിയിലുണ്ടായിരുന്നു. എറണാകുളം സ്വദേശിയായ ഇയാളെയും വിഷം കഴിച്ചെന്ന് പറഞ്ഞാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ഇയാളുടെ സുഹൃത്തായ ഒരു കോഴിക്കോട് സ്വദേശിയും അവിടെ ഉണ്ടായിരുന്നു. ഇയാളുടെ പെരുമാറ്റം ഏറെ അസ്വാഭാവികത നിറഞ്ഞതായിരുന്നു. ശ്രുതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തേണ്ടെന്നും ചികിത്സയിലുള്ള യുവാവിനെ ഇതില്‍ കുറ്റപ്പെടുത്തരുതെന്നും ഇയാള്‍ പറഞ്ഞു. ഒരു പോലീസുകാരനും ഇതേ കാര്യം ആവര്‍ത്തിച്ചു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന് ഞാന്‍ നിര്‍ബന്ധിക്കുകയായിരുന്നു’- കൈരളി പ്രമുഖ മാധ്യമത്തോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button