കെവാഡിയ : ഇന്ത്യയിലെ ജനങ്ങളെ സംരക്ഷിക്കുന്നതിനായി കേന്ദ്ര സർക്കാർ ഒറ്റക്കെട്ടായി ശ്രദ്ധാപൂർവം പ്രവർത്തിക്കുന്നു എന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഗുജറാത്തിലെ കെവാഡിയയിൽ സംസ്ഥാന ബിജെപി എക്സിക്യൂട്ടീവ് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
‘ഇന്ത്യക്കാരുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിനായി സർക്കാർ ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്ന് പ്രതിജ്ഞ എടുത്തിരുന്നു. ഇതിന്റെ ഭാഗമായി വളരെ ജാഗ്രതയോടെയാണ് കേന്ദ്രം പ്രവർത്തിക്കുന്നത്’- രാജ്നാഥ് സിംഗ് പറഞ്ഞു.
Read Also : കോവിന്‍ ആപ്പ് വേണ്ട: വാക്സിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ഇനി ഗൂഗിളില്‍
ആത്മനിർഭർ ഭാരത് എന്ന് പദ്ധതിയിലൂടെ രാജ്യത്തിന് പ്രതിരോധ മേഖലയിൽ ഉൾപ്പെടെ സ്വയം പര്യാപ്തത കൈവരിക്കാനാവും. ഭീകരവാദികളുടെ കണക്കുകൂട്ടലുകൾ വിജയിക്കുവാൻ അനുവദിക്കില്ലെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. കഴിഞ്ഞ ഏഴ് വർഷത്തിനിടെ വലിയ രീതിയിലുള്ള ഭീകരവാദ പ്രവർത്തനങ്ങൾ നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments