ന്യൂഡൽഹി: സംസ്ഥാനാന്തര വാഹന രജിസ്ട്രേഷന് ഒഴിവാക്കാന്‍ രാജ്യമാകെ ഏകീകൃത സംവിധാനവുമായി കേന്ദ്രസര്‍ക്കാര്‍. ‘ഭാരത് സീരീസ് ‘ എന്നാണ് സംവിധാനത്തിന്റെ പേര്. സംസ്ഥാനം മാറി വാഹനം ഉപയോഗിക്കുമ്പോള്‍ റീ രജിസ്ട്രേഷന് ഒഴിവാക്കാം. റജിസ്റ്റര്‍ ചെയ്ത സംസ്ഥാനത്തിനു പുറത്ത് 12 മാസത്തില്‍ കൂടുതല്‍ വാഹനം ഉപയോഗിക്കാന്‍ കഴിയില്ലെന്ന പ്രതിസന്ധി ഇതോടെ ഒഴിവാകും.
ഉപരിതല ഗതാഗത മന്ത്രാലയം ഇതിനായി ഒരു പ്രത്യേക പോർട്ടൽ തയാറാക്കും. ഇതിലൂടെ നമുക്ക് രജിസ്ട്രേഷൻ ചെയ്യാൻ സാധിക്കും. വാഹന രെജിസ്ട്രേഷന്റെ നമ്പർ വ്യത്യാസമുണ്ടായിരിക്കും . വാഹനം വാങ്ങിയ ആദ്യത്തെ വർഷത്തെ അവസാനത്തെ രണ്ടക്കങ്ങളും ഒപ്പം BH എന്ന വാക്കും ഉണ്ടായിരിക്കും. ഇത് ഒരു പുതിയ വാഹന രജിസ്ട്രേഷൻ മാതൃകയാകുമെന്നാണ് വിലയിരുത്തൽ.
Post Your Comments