Latest NewsNewsIndia

വാക്‌സിനെടുത്തവര്‍ക്ക് ആര്‍ടിപിസിആര്‍ വേണ്ട, പിപിഇ കിറ്റ് നിര്‍ബന്ധമില്ല: ആഭ്യന്തരയാത്രകള്‍ക്ക് ഇളവ് നൽകി കേന്ദ്രം

ന്യൂഡല്‍ഹി : ആഭ്യന്തരയാത്രകള്‍ക്കുളള മാര്‍ഗനിര്‍ദേശങ്ങൾ പുതുക്കി കേന്ദ്ര സര്‍ക്കാര്‍.
രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് പതിനഞ്ച് ദിവസം കഴിഞ്ഞ് രോഗലക്ഷങ്ങളില്ലാത്തവര്‍ക്ക് ആഭ്യന്തരയാത്ര നടത്തുന്നതിന് ആര്‍ ടി പി സി ആര്‍ പരിശോധന വേണ്ടെന്നാണ് പുതുക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്.

സംസ്ഥാനാന്തര യാത്രാ വിലക്കും ഉണ്ടാവില്ല. കേരളത്തില്‍ നിന്നുള്ള യാത്രക്കാർക്ക് കര്‍ണാടക, ഗോവ തുടങ്ങിയ സംസ്ഥാനങ്ങള്‍ ആര്‍ടിപിസിആര്‍ പരിശോധന നിർബന്ധമാക്കിയിരുന്നു. പുതിക്കിയ മാർഗനിർദ്ദേശം പുറത്തുവന്നതോടെ ഇനി പരിശോധനകളില്ലാതെ തന്നെ ഈ സംസ്ഥാനങ്ങളിലേക്ക് യാത്രചെയ്യാൻ കഴിയും.

Read Also  :  ചുവന്ന ചുണ്ടുകൾ ലഭിക്കാൻ ഇതാ ചില പൊടിക്കെെകൾ

ആഭ്യന്തര വിമാന യാത്രക്കാർക്ക് പിപിഇ കിറ്റ് ആവശ്യമില്ലെന്നുളളതാണ് മാര്‍ഗ നിര്‍ദേശത്തിലെ മറ്റൊരു സുപ്രധാന ഇളവ്. നിലവില്‍ മൂന്നുസീറ്റുകളുടെ നിരയില്‍ നടുവില്‍ ഇരിക്കുന്ന യാത്രക്കാരന്‍ പിപിഇ കിറ്റ് ധരിക്കണമെന്ന നിര്‍ദേശം ഉണ്ടായിരുന്നു. കോവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രത കുറഞ്ഞ പശ്ചാത്തലത്തിലാണ് കേന്ദ്രം കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button