Latest NewsNewsIndia

അഫ്ഗാനിലെ താലിബാൻ അധിനിവേശം: യുപിയിൽ സുരക്ഷ വർദ്ധിപ്പിക്കാനൊരുങ്ങി യോഗി സർക്കാർ

ലക്‌നൗ : താലിബാൻ തീവ്രവാദികൾ അഫ്ഗാനിസ്ഥാൻ അധികാരം പിടിച്ചതോടെ ഉത്തർപ്രദേശിൽ സുരക്ഷ വർദ്ധിപ്പിക്കാനൊരുങ്ങി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പുതിയ ഭീകര വിരുദ്ധ സ്‌ക്വാഡ് രൂപീകരിക്കാനാണ് തീരുമാനം. സഹരൺപൂരിലെ ഇസ്ലാമിക ഭൂരിപക്ഷ മേഖലയായ ദിയോബന്ദിലാണ് പുതിയ സ്‌ക്വാഡ് രൂപീകരിക്കുന്നത്.

യോഗിയുടെ മാധ്യമ ഉപദേഷ്ടാവായ ശലഭ് മണി ത്രിപാതിയാണ് ഇക്കാര്യം അറിയിച്ചത്. തീരുമാനം ഭീകരതയെയും, ഭീകരരെയും സംരക്ഷിക്കുന്നവർക്ക് വേദനയുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു..

Read Also  :  അടുത്ത വര്‍ഷം മുതല്‍ ഐപിഎലില്‍ 10 ടീമുകള്‍ : കൂടുതൽ വിവരങ്ങൾ പുറത്ത്‌ വിട്ട് ബിസിസിഐ

നഗരത്തിൽ ഭീകര വിരുഗദ്ധ സ്‌ക്വാഡിന്റെ ആസ്ഥാനം ഉൾപ്പെടെ സ്ഥാപിക്കും. 2,000 ചതുരശ്ര അടിയിൽ നിർമ്മിക്കുന്ന കെട്ടിടത്തിനായി സർക്കാർ ഉടൻ ഭൂമിയേറ്റെടുക്കും. നിലവിൽ ലക്‌നൗവിൽ മാത്രമാണ് ഭീകര വിരുദ്ധ സ്‌ക്വാഡിന് ആസ്ഥാനമുള്ളത്. ദിയോബന്ദിൽ സ്‌ക്വാഡ് രൂപീകരിക്കുന്നത് വഴി സംസ്ഥാനത്ത് ഭീകരവാദം വളർത്താനുദ്ദേശിക്കുന്ന ദേശവിരുദ്ധ ശക്തികൾക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് സർക്കാർ വിലയിരുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button