ദുബായ്: ആറ് രാജ്യങ്ങളെ ഗ്രീന്‍ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കി അബൂദബി.ഇതോടെ, ഈ രാജ്യങ്ങള്‍ വഴി അബൂദബിയിലേക്ക് എത്തുന്ന ഇന്ത്യക്കാര്‍ അടക്കമുള്ളവര്‍ക്ക് പുതിയ ക്വാറന്റീന് വേണ്ടിവരും. അര്‍മേനിയ, ആസ്ട്രിയ, ഇസ്രായേല്‍, ഇറ്റലി, മാലിദ്വീപ്, യു.എസ്.എ രാജ്യങ്ങളെയാണ് ഗ്രീന്‍ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയത് .
Read Also: കുടുംബം സംരക്ഷിക്കാൻ ആൺകുഞ്ഞ് വേണം: മുൻ ജഡ്ജിയുടെ മകളെ എട്ട് തവണ ഗർഭച്ഛിദ്രം ചെയ്യിപ്പിച്ചതായി പരാതി
വാക്സിനെടുക്കാത്ത റെസിഡന്റ് വിസക്കാരും സന്ദര്‍ശകരും പത്ത് ദിവസം ക്വാറന്റീനില്‍ കഴിയണം. അബൂദബി വിമാനത്താവളത്തിലെത്തുമ്പോള്‍ പി.സി.ആര് പരിശോധന നടത്തുന്നതിന് പുറമെ ഒമ്ബതാം ദിവസവും പരിശോധിക്കണം. അതേസമയം, വാക്സിനെടുത്തവര്‍ക്ക് ഏഴ് ദിവസം ക്വാറന്റീന് മതി. ആറാം ദിവസം പി.സി.ആര് പരിശോധനയും നടത്തണം. നിലവില്‍ 14 ദിവസം അര്‍മേനിയയിലോ മാലിദ്വീപിലോ ക്വാറന്റീനിലിരുന്നവര്ക്ക് ആകെ 20 ദിവസത്തോളം ക്വാറന്റീനില്‍ കഴിയേണ്ട അവസ്ഥയാണ്. നിലവില്‍ 28 രാജ്യങ്ങളാണ് ഗ്രീന്‍ ലിസ്റ്റിലുള്ളത്.
Post Your Comments