Latest NewsNewsGulf

നാലുവര്‍ഷത്തെ ഉപരോധത്തിനൊടുവിൽ സൗദി അറേബ്യയിലേക്ക് ഖത്തറിന്റെ പുതിയ അംബാസഡര്‍

നേരത്തേ കുവൈത്തിലും ഖത്തര്‍ സ്ഥാനപതിയായി പ്രവര്‍ത്തിച്ചിരുന്നു.

ദോഹ: നാലുവര്‍ഷത്തെ ഉപരോധത്തിന് ശേഷം സൗദിയിലേക്ക് പുതിയ ​ സ്ഥാനപതിയെ നിയമിച്ച്‌​ ഖത്തര്‍. അമീര്‍ ശൈഖ്​ തമീം ബിന്‍ ഹമദ്​ ആല്‍ഥാനിയാണ്​ ബന്ദര്‍ മുഹമ്മദ് അബ്​ദുല്ല അല്‍ അതിയ്യയെ സൗദിയിലെ പുതിയ സ്ഥാനപതിയായി നിയമിച്ചത്​.

2017ല്‍ നാല്​ അറബ്​ രാജ്യങ്ങള്‍ ഖത്തറിനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധത്തെ തുടര്‍ന്നാണ് ഇരുരാജ്യത്തിനുമിടയിലെ നയതന്ത്ര ബന്ധം നഷ്ടപ്പെട്ടത് .അതെ സമയം ഈ വര്‍ഷം ജനുവരിയില്‍ ഉപരോധം അവസാനിച്ചതോടെ, ജൂണില്‍ സൗദി തങ്ങളുടെ ഖത്തറിലേക്കുള്ള അംബാസഡറെ പ്രഖ്യാപിക്കുകയും അദ്ദേഹം ദോഹയിലെത്തി സ്ഥാനമേല്‍ക്കുകയും ചെയ്​തിരുന്നു.

Read Also: ഡോക്ടര്‍മാര്‍ക്ക് എതിരായ അക്രമങ്ങള്‍ കൂടിയത് അറിഞ്ഞില്ല: വിചിത്ര മറുപടിയുമായി ആരോഗ്യമന്ത്രി

ഇതിന്റെ തുടര്‍ച്ച എന്ന നിലയിലാണ്​ റിയാദിലെ തങ്ങളുടെ നയതന്ത്ര കാര്യാലയത്തിന്റെ പ്രവര്‍ത്തനം ഖത്തര്‍ പൂര്‍വസ്ഥിതിയിലാക്കുന്നത്​. ബന്ദര്‍ മുഹമ്മദ് അബ്​ദുല്ല അല്‍ അതിയ്യയെ സൗദി സ്ഥാനപതിയായി നിയമിച്ച്‌​ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ബുധനാഴ്​ച ഉത്തരവ് പുറത്തിറക്കി. ഉടന്‍ അദ്ദേഹം റിയാദിലെത്തി ചുമതലയേല്‍ക്കും. നേരത്തേ കുവൈത്തിലും ഖത്തര്‍ സ്ഥാനപതിയായി പ്രവര്‍ത്തിച്ചിരുന്നു.
അതെസമയം സൗദിക്ക്​ പു​റമെ, ഉപരോധത്തില്‍ പങ്കാളിയായിരുന്ന ഈജിപ്​തും ഖത്തറുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചു.

shortlink

Post Your Comments


Back to top button