ചെന്നൈ : കോവിഡ് വ്യാപനത്തെത്തുടര്‍ന്നുള്ള അടച്ചിടലും മറ്റും കാരണം രാജ്യത്ത് നടക്കുന്നത് ഓണ്‍ലൈന്‍ പഠന സമ്പ്രദായമാണ്. എന്നാൽ ഈ ഓൺലൈൻ പഠനത്തിനിടയിൽ വിദ്യാര്‍ത്ഥികളില്‍ നിന്ന് അധ്യാപികമാര്‍ക്ക് നിരവധി ലൈംഗിക കമന്റുകളും അശ്ലീല സന്ദേശങ്ങളും വരെ ലഭിക്കുന്നതായി പ്രമുഖ ഗായിക ചിന്മയി ശ്രീപദ വെളിപ്പെടുത്തുന്നു.
ലൈംഗിക അധിക്ഷേപകരമായ ഏതാനും സംഭവങ്ങളും ട്വിറ്റർ പോസ്റ്റിൽ ചിന്മയി പങ്കുവച്ചിട്ടുണ്ട്. ‘കുട്ടികളുടെ ഓണ്‍ലൈന്‍ പഠനം വിലയിരുത്താനായി 50 വയസ്സിനോട് അടുത്ത് പ്രായമുള്ള ഒരു ടീച്ചര്‍, കുട്ടികളെ വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ അഡ് ചെയ്തു. സ്വന്തം ജനനേന്ദ്രിയത്തിന്റെ പടം പോസ്റ്റ് ചെയ്തു. നിരവധി കുട്ടികള്‍ ടീച്ചര്‍ക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നുണ്ട്. ഇക്കാര്യം മറ്റു അധ്യാപകരെ അറിയിച്ചപ്പോള്‍ പുറത്തു പറയേണ്ടെന്നായിരുന്നു പ്രതികരണം.’ ചിന്മയി പറയുന്നു.
read also: സിപിഎം ആദ്യം രാജ്യത്തോട് മാപ്പ് പറയണം, എന്നിട്ടാകാം സ്വാതന്ത്യ ദിനാഘോഷം: ബി. ഗോപാലകൃഷ്ണന്
We were discussing the harassment lady teachers were facing from their students (sending penis photos) / from the students fathers in this era of online classes and this scholar from Loyola College happened to share this. pic.twitter.com/kQufd3FNdZ
— Chinmayi Sripaada (@Chinmayi) August 8, 2021
എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് പോഷകാഹാരത്തെ സംബന്ധിച്ച ക്ലാസ് എടുത്തുകൊണ്ടിരിക്കെ ഒരു ടീച്ചര്നേരിട്ട ലൈംഗിക അധിക്ഷേപവും ചിന്മയി ട്വീറ്റില്‍ വിവരിക്കുന്നുണ്ട്. പാലില്‍ അടങ്ങിയിട്ടുള്ള കാല്‍സ്യത്തെക്കുറിച്ച് പറയുമ്പോൾ തങ്ങള്‍ പാല് കുടിക്കാറില്ലെന്നും, ടീച്ചര്‍ മുലപ്പാല്‍ തന്നാല്‍ ഇക്കാര്യം പരിഗണിക്കാമെന്നുമായിരുന്നു കുട്ടികളുടെ കമന്റ് എന്ന് ചിമായി കുറിക്കുന്നു.
Post Your Comments