Latest NewsNewsIndia

17കാരനെ കൊലപ്പെടുത്തി, ജനനേന്ദ്രിയം മുറിച്ചെടുത്തു: പ്രതിയുടെ​​ വീടിന്​ മുമ്പില്‍ അന്ത്യകര്‍മം ഒരുക്കി വീട്ടുകാര്‍

കൊലപാതകത്തെ തുടര്‍ന്ന്​ പ്രകോപിതരായ കൗമാരക്കാരന്റെ വീട്ടുകാര്‍ പ്രതിയായ പെണ്‍കുട്ടിയുടെ ബന്ധു സുശാന്ത്​ പാണ്ഡെയുടെ വീട്​ ആക്രമിച്ചു.

പട്​ന: 17കാരനെ കാമുകിയുടെ ബന്ധുക്കള്‍ ക്രൂരമായി മര്‍ദിച്ച്‌​ കൊലപ്പെടുത്തി ജനനേന്ദ്രിയം മുറി​ച്ചെടുത്തു. സംഭവം ബിഹാറിലെ മുസാഫര്‍പൂരില്‍. പെണ്‍കുട്ടിയുമായുള്ള പ്രണയബന്ധത്തിലെ എതിര്‍പ്പാണ്​ കൊല​പാതകത്തിന്​ കാരണമെന്ന്​ പൊലീസ്​ പറഞ്ഞു. കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌​ ബന്ധുക്കള്‍ പ്രതിയുടെ വീടിന്​ മുമ്പില്‍ 17കാരന്​ അന്ത്യവിശ്രമം ഒരുക്കുകയും ചെയ്​തു.

കാന്തി പൊലീസ്​ സ്​റ്റേഷന്‍ പരിധിയില്‍ രേപുര രാംപുര്‍ഷ ഗ്രാമത്തിലെ സൗരഭ്​ കുമാറാണ്​ കൊല്ലപ്പെട്ടത്​. വെള്ളിയാഴ്​ച(ജൂലൈ-23) രാത്രി സൗരഭ്​ കുമാറിനെ തൊട്ടടുത്ത സോര്‍ബാര ഗ്രാമത്തിലെ പെണ്‍കുട്ടിയുടെ വീട്ടില്‍നിന്ന്​ പിടികൂടുകയായിരുന്നു. തുടര്‍ന്ന്​ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ സൗരഭിനെ ക്രൂരമായി മര്‍ദിച്ച ശേഷം ജനനേന്ദ്രിയം മുറിച്ചെടുക്കുകയുമായിരുന്നു. സംഭവം അറിഞ്ഞെത്തിയ സൗരഭ്​ കുമാറി​ന്റെ വീട്ടുകാര്‍ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്​റ്റ്​മോര്‍ട്ടത്തിന്​ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക്​ കൈമാറി. പൊലീസ്​ ​കേസെടുത്ത്​ അന്വേഷണം ആരംഭിക്കുകയും ചെയ്​തു.

Read Also: ‘2024 ല്‍ അല്ല 2534 ആയാല്‍ പോലും ഇന്ത്യകൊലപാതകത്തെ തുടര്‍ന്ന്​ പ്രകോപിതരായ കൗമാരക്കാരന്റെ വീട്ടുകാര്‍ പ്രതിയായ പെണ്‍കുട്ടിയുടെ ബന്ധു സുശാന്ത്​ പാണ്ഡെയുടെ വീട്​ ആക്രമിച്ചു. ഒരു ഹിന്ദു രാഷ്ട്രമായി മാറില്ല: വെല്ലുവിളിച്ച് മണിശങ്കര്‍ അയ്യര്‍

കൊലപാതകത്തെ തുടര്‍ന്ന്​ പ്രകോപിതരായ കൗമാരക്കാരന്റെ വീട്ടുകാര്‍ പ്രതിയായ പെണ്‍കുട്ടിയുടെ ബന്ധു സുശാന്ത്​ പാണ്ഡെയുടെ വീട്​ ആക്രമിച്ചു. കൗമാരക്കാരന്റെ അന്ത്യകര്‍മം പ്രതിയുടെ വീടിന്​ മുമ്പില്‍ നടത്തുകയും ചെയ്​തു. സംഭവത്തെ തുടർന്ന് സുശാന്ത്​ പാണ്ഡെയെന്ന വിജയകുമാറിനെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. മറ്റു പ്രതികള്‍കകായി പൊലീസ്​ തിരച്ചില്‍ ആരംഭിച്ചു. വീട്​ ആക്രമിച്ച മൂന്നുപേര്‍ക്കെതിരെ കേസെടുത്തതായും പൊലീസ്​ പറഞ്ഞു​.

‘പ്രണയബന്ധത്തെ ചൊല്ലിയാണ്​ കൗമാരക്കാരനെ കൊലപ്പെടുത്തിയത്​. സൗരഭിനെ​ ക്രൂരമായി മര്‍ദിക്കുകയും ജനനേന്ദ്രിയം മുറിച്ചെടുക്കുകയും ചെയ്​തിരുന്നു. പോസ്​റ്റ്​മോര്‍ട്ടം റിപ്പോര്‍ട്ട്​ ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരം ലഭ്യമാകൂ’ -മുസാഫര്‍പൂര്‍ പൊലീസ്​ സൂപ്രണ്ട്​ രാജേഷ്​ കുമാര്‍ പറഞ്ഞു.

 

shortlink

Post Your Comments


Back to top button