KeralaLatest NewsNews

‘രോഗികളുടെ എണ്ണം വര്‍ധിച്ചിട്ടില്ല’: സിറോ പ്രിവലന്‍സ് ഫലം സൂചിപ്പിക്കുന്നത് കേരളം ശരിയായ ദിശയിലെന്ന് മുഖ്യമന്ത്രി

42.7 ശതമാനമാണ് ഈ ജില്ലകളില്‍ നിന്നുള്ള ഫലമനുസരിച്ച് സംസ്ഥാനത്തെ സിറോ പോസിറ്റിവിറ്റി.

തിരുവനന്തപുരം: കോവിഡ് നിയന്ത്രണം വിജയത്തിലേക്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ ഐ.സി.എം.ആര്‍ 2021 ജൂണ്‍ മാസം അവസാനവും ജൂലായ് ആദ്യവുമായി നടത്തിയ നാലാമത് സിറോ പ്രിവലന്‍സ് പഠനത്തിന്റെ ഫലം പ്രസിദ്ധീകരിച്ചു. കേരളത്തില്‍ തൃശൂര്‍, പാലക്കാട്, എറണാകുളം ജില്ലകളിലാണ് പഠനം നടത്തിയത്. 42.7 ശതമാനമാണ് ഈ ജില്ലകളില്‍ നിന്നുള്ള ഫലമനുസരിച്ച് സംസ്ഥാനത്തെ സിറോ പോസിറ്റിവിറ്റി. സംസ്ഥാനത്ത് ഏതാണ്ട് 50 ശതമാനം പേര്‍ക്ക് രോഗം ഇതുവരെ ബാധിച്ചിരുന്നില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

കേരളത്തിന്റെ കോവിഡ് നിയന്ത്രണത്തിന്റെ വിജയത്തെയാണിത് കാണിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ‘മാത്രമല്ല രാജ്യത്ത് 28 ല്‍ ഒരാള്‍ക്ക് രോഗം കണ്ടെത്താന്‍ കഴിഞ്ഞു എന്നാണ് കണക്കെങ്കില്‍, കേരളത്തില്‍ അഞ്ചില്‍ ഒരാളില്‍ രോഗം കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ ടെസ്റ്റിംഗ് രീതി ശരിയായ ദിശയിലാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്’- മുഖ്യമന്ത്രി പറഞ്ഞു.

Read Also: സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗ മുന്നറിയിപ്പുകള്‍ വന്നു തുടങ്ങിയതായി മുഖ്യമന്ത്രി

രോഗം ബാധിച്ചവരില്‍ ഏറെപ്പേരെയും കണ്ടെത്താന്‍ കഴിഞ്ഞതിനാല്‍ എല്ലാവര്‍ക്കും ഉചിതമായ ചികിത്സ നല്‍കാനും രണ്ടാം തരംഗത്തിലും കോവിഡ് ആശുപത്രികളിലും ഐ.സി.യുകളിലുമായി അഡ്മിറ്റ് ചെയ്യുന്നവരുടെ എണ്ണം 25,000 ആയി പരിമിതപ്പെടുത്താനും കഴിഞ്ഞു. ഒരു ഘട്ടത്തിലും ചികിത്സാ സൗകര്യങ്ങള്‍ക്കുപരിയായി രോഗികളുടെ എണ്ണം വര്‍ധിച്ചിട്ടില്ല. സ്വാഭാവികമായും മരണനിരക്കും കേരളത്തില്‍ കുറവാണ്- മുഖ്യമന്ത്രി വ്യക്തമാക്കി.

‘ഒന്നാംഘട്ട രോഗവ്യാപന കാലത്തെ നമ്മുടെ പ്രതിരോധ നടപടികളുടെ ഫലമായാണ് വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് രോഗം ബാധിക്കാതിരുന്നത്. അങ്ങനെയുള്ളവര്‍ രോഗം ബാധിക്കാന്‍ സാധ്യതയുള്ളവരായിരുന്നത് കൊണ്ടും വ്യാപനസാധ്യത കൂടുതലുള്ള ഡെല്‍റ്റവൈറസ് വകഭേദം വ്യാപകമായി വ്യാപിച്ചത് കൊണ്ടുമാണ് രണ്ടാം തരംഗത്തില്‍ ടെസ്റ്റ് പോസ്റ്റിറ്റിവിറ്റി നിരക്ക് വര്‍ധിച്ച് നില്‍ക്കുന്നത്.’ – മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button