തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്ന് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 10,175 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 1907 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 3984 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 13,891 പേർ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു. ക്വാറന്റെയ്ൻ ലംഘിച്ചതിന് 116 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം സിറ്റിയിൽ 550 കേസുകൾ രജിസ്റ്റർ ചെയ്തു. 44 പേരാണ് അറസ്റ്റിലായത്. 195 വാഹനങ്ങൾ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലിൽ 5113 കേസുകൾ രജിസ്റ്റർ ചെയ്യുകയും 314 പേർ അറസ്റ്റിലാകുകയും 476 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കൊല്ലം റൂറലിൽ 1504 കേസുകളും കൊല്ലം സിറ്റിയിൽ 1458 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)
Read Also: ഇറാഖ് തീരത്ത് എണ്ണക്കപ്പലിൽ തീപിടുത്തം: കൊയിലാണ്ടി സ്വദേശി മരിച്ചു
തിരുവനന്തപുരം സിറ്റി – 450, 44, 195
തിരുവനന്തപുരം റൂറൽ – 5113, 314, 476
കൊല്ലം സിറ്റി – 1458, 160, 22
കൊല്ലം റൂറൽ – 1504, 109, 272
പത്തനംതിട്ട – 115, 102, 131
ആലപ്പുഴ- 41, 19, 163
കോട്ടയം – 221, 208, 443
ഇടുക്കി – 99, 15, 43
എറണാകുളം സിറ്റി – 134, 49, 31
എറണാകുളം റൂറൽ – 169, 35, 254
തൃശൂർ സിറ്റി – 70, 70, 124
തൃശൂർ റൂറൽ – 77, 80, 335
പാലക്കാട് – 132, 144, 24
മലപ്പുറം – 114, 108, 22
കോഴിക്കോട് സിറ്റി – 49, 49, 34
കോഴിക്കോട് റൂറൽ – 143, 159, 13
വയനാട് – 67, 0, 134
കണ്ണൂർ സിറ്റി – 86, 86, 324
കണ്ണൂർ റൂറൽ – 57, 57, 338
കാസർഗോഡ് – 76, 99, 306
Post Your Comments