KeralaLatest NewsNews

കെ.എം ഷാജിയുടെ കോഴിക്കോട്ടെ വീടിന് അവകാശം ഉന്നയിച്ച് രണ്ട് പേര്‍ രംഗത്ത്

കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള പുതിയ അടവെന്ന് സംശയം

കോഴിക്കോട്: മുസ്ലിം ലീഗ് മുന്‍ എംഎല്‍എ കെ.എം ഷാജിയുടെ കോഴിക്കോടുള്ള വീടിന് അവകാശം ഉന്നയിച്ച് കൂടുതല്‍ പേര്‍ രംഗത്ത് എത്തി. ഷാജിയുടെ ഭാര്യ ആശയുടെ പേരിലുള്ള വീടിനാണ് ഇപ്പോള്‍ മറ്റു രണ്ടുപേര്‍ കൂടി അവകാശികളായി എത്തിയിരിക്കുന്നത്. വീടിന്റെ വിപുലീകരണം അടുത്ത പറമ്പിലേക്ക് കൂടി നീണ്ടിരുന്നു. ഈ നിര്‍മാണം ക്രമപ്പെടുത്താന്‍ കോര്‍പറേഷനില്‍ നല്‍കിയ അപേക്ഷയിലാണ് കൂടുതല്‍ അവകാശികളുള്ളത്. ആശ ഷാജിക്ക് പുറമെ, ഹഫ്സ, അലി അക്ബര്‍ എന്നിവര്‍ ചേര്‍ന്നാണ് കോഴിക്കോട് കോര്‍പറേഷനില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

Read Also : കേന്ദ്രമന്ത്രിമാരുടെയും ആര്‍എസ്എസ് നേതാക്കളുടെയും ഫോണ്‍ ചോര്‍ത്തി?: സുബ്രഹ്മണ്യന്‍ സ്വാമി

അതേസമയം, കെ.എം ഷാജിക്കെതിരായ അനധികൃത സ്വത്ത് കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സംഘം ഈ നീക്കം സംശയത്തോടെയാണ് കാണുന്നത്. കോര്‍പറേഷനില്‍ നിന്ന് വിജിലന്‍സ് പുതിയ അവകാശികളെ സംബന്ധിച്ച വിവരങ്ങള്‍ തേടി. കോര്‍പറേഷന്‍ ഇതുമായി ബന്ധപ്പെട്ട രേഖകള്‍ വിജിലന്‍സിന് കൈമാറി എന്നാണ് വിവരം. ഈ വേളയില്‍ എങ്ങനെ പുതിയ അവകാശികള്‍ എത്തി എന്നാണ് വിജിലന്‍സ് പരിശോധിക്കുന്നത്.

വീടിന് കൂടുതല്‍ അവകാശികള്‍ ഉണ്ടായാല്‍ വരുമാന സ്രോതസ് വലിയ വിവാദമാകില്ലെന്നാണ് വിലയിരുത്തല്‍. കേസ് അട്ടിമറിക്കാനുള്ള നീക്കമാണോ ഇതിന് പിന്നില്‍ എന്ന് വിജിലന്‍സ് പരിശോധിക്കുന്നുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button